---
title: "#kadavathur | പാനൂരിൽ എക്സൈസ് സംഘത്തിൻ്റെ വാഹന പരിശോധന ; 18 കുപ്പി മാഹി മദ്യവുമായി കടവത്തൂർ സ്വദേശി അറസ്റ്റിൽ"
english_title: "#Vehicle inspection by #excise team in# Panoor A #native of #Kadavathur was #arrested with 18 bottles of #mahi liquor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137439/vehicle-inspection-by-excise-team-in-panoor-a-native-of-kadavathur-was-arrested-with-18-bottles-of-mahi-liquor"
published_at: "2023-08-08T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d21ab3e297b_Untitled-1_copy.jpg"
keywords: []
---

# #kadavathur | പാനൂരിൽ എക്സൈസ് സംഘത്തിൻ്റെ വാഹന പരിശോധന ; 18 കുപ്പി മാഹി മദ്യവുമായി കടവത്തൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കടവത്തൂർ :** കടവത്തൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ 18 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. കൂത്ത്പറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനക്കിടെയാണ് ആക്ടീവ സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടിയത്.

## Article Content

**കടവത്തൂർ :** കടവത്തൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ 18 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. കൂത്ത്പറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനക്കിടെയാണ് ആക്ടീവ സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടിയത്.

കടവത്തൂർ മീമ്പുള്ള കണ്ടിയിൽ എം.കെ മഹേശ (48)നെയാണ് കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. മദ്യം കടത്തിയ KL 58 AA 4119 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവൻ്റീവ് ഓഫീസർ പി.സി ഷാജി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പി. അനീഷ് കുമാർ, സിവിൽ ഓഫീസർമാരായ ഷാജി അളോക്കൻ, എം.ബിജേഷ്, പി.ജലീഷ്, വനിതാ എക്സൈസ് ഓഫീസർ എം.കെ പ്രസന്ന എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137439/vehicle-inspection-by-excise-team-in-panoor-a-native-of-kadavathur-was-arrested-with-18-bottles-of-mahi-liquor)