---
title: "#thalassery| തലശേരിയിൽ ബൈക്ക് ശരീരത്തിൽ കയറ്റി എ.എസ്.ഐയെ  വധിക്കാൻ ശ്രമം ;  പ്രതിയെ വെറുതെ വിട്ടു"
english_title: "An attempt was made to kill an ASI by putting a bike on his body in ThalasseryThe accused was acquitted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137425/an-attempt-was-made-to-kill-an-asi-by-putting-a-bike-on-his-body-in-thalasserythe-accused-was-acquitted"
published_at: "2023-08-08T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d20a9e9eb7a_Untitled-5_copy.jpg"
keywords: []
---

# #thalassery| തലശേരിയിൽ ബൈക്ക് ശരീരത്തിൽ കയറ്റി എ.എസ്.ഐയെ  വധിക്കാൻ ശ്രമം ;  പ്രതിയെ വെറുതെ വിട്ടു

> **Lead Summary:** **തലശേരി:** വാഹന പരിശോധനയ്ക്കിടയിൽ മോട്ടോർ ബൈക്ക് പൊലിസ് ഓഫിസറുടെ ദേഹത്ത് കയറ്റാൻ ശ്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടു.

## Article Content

**തലശേരി:** വാഹന പരിശോധനയ്ക്കിടയിൽ മോട്ടോർ ബൈക്ക് പൊലിസ് ഓഫിസറുടെ ദേഹത്ത് കയറ്റാൻ ശ്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടു.

കെ.എൽ 13 പി. 8613 മോട്ടോർ ബൈക്ക് ഉടമ കാവുംഭാഗം കൊളശേരിയിലെ സജിലേഷിനെ (38) ആണ് അസി.സെഷൻസ് ജഡ്ജി ആർ.കെ രമ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. 2014 ജൂലായ് 27ന് ഉച്ചയ്ക്ക് തലശേരി പൊലിസ് സ്റ്റേഷന് സമീപം വച്ചാണ് സംഭവം.

വാഹന പരിശോധന നടത്തുകയായിരുന്ന തലശേരി പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ അരവിന്ദാക്ഷന്റെ ദേഹത്താണ് പ്രതിബൈക്ക് കയറ്റി വധിക്കാൻ ശ്രമിച്ചതെന്നാണ് കേസ്. വാഹനം പരിശോധിക്കുന്നതിനിടയിൽ ബൈക്ക് മാറ്റിയിടാൻ ആവശ്യപ്പെട്ടപ്പോൾ പ്രതി ബൈക്ക് പരാതിക്കാരന്റെ ദേഹത്ത് കയറ്റാൻ ശ്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്ഥപ്പെടുത്താൻ ശ്രമിച്ചതിന് 332, 308 വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകൻ വി.പി രഞ്ജിത്ത്കുമാർ ഹാജരായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137425/an-attempt-was-made-to-kill-an-asi-by-putting-a-bike-on-his-body-in-thalasserythe-accused-was-acquitted)