---
title: "#wash  | പാനൂരിനടുത്ത് പൊയിലൂരിൽ കാട്ടിലെ വാറ്റുകേന്ദ്രത്തിൽ റെയ്ഡ് ; 200ലിറ്റർ വാഷ് നശിപ്പിച്ചു"
english_title: "#Raid on #forest shelter at #Poiloor near #Panoor 200 liters of #wash was #destroyed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137408/raid-on-forest-shelter-at-poiloor-near-panoor-200-liters-of-wash-was-destroyed"
published_at: "2023-08-08T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1fe0f42ee3_Untitled-1_copy.jpg"
keywords: []
---

# #wash  | പാനൂരിനടുത്ത് പൊയിലൂരിൽ കാട്ടിലെ വാറ്റുകേന്ദ്രത്തിൽ റെയ്ഡ് ; 200ലിറ്റർ വാഷ് നശിപ്പിച്ചു

> **Lead Summary:** **പാനൂർ : **പാനൂരിനടുത്ത് പൊയിലൂരിൽ കാട്ടിനുള്ളിലെ വാറ്റുകേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷ് നശിപ്പിച്ചു. ഇന്നലെ വൈകീട്ട് പൊയിലൂർ കായക്കുള ത്താണ് സംഭവം.

## Article Content

**പാനൂർ : **പാനൂരിനടുത്ത് പൊയിലൂരിൽ കാട്ടിനുള്ളിലെ വാറ്റുകേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷ് നശിപ്പിച്ചു. ഇന്നലെ വൈകീട്ട് പൊയിലൂർ കായക്കുള ത്താണ് സംഭവം.

ചമതച്ചാൽ കാവുപനച്ചി റോഡിന് സമീപത്തെ വിജനമായ കാട്ടുപ്രദേശത്തായിരുന്നു വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.സി രാജു, അനീഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീധരൻ, ഷാജി അളോക്കൻ, പി.വി ജലീഷ്, പ്രസന്ന, ഷീബ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം വിളക്കോട്ടൂരിൽ പൊലീസ് നടത്തിയ റെയ്ഡിൽ 19 കുപ്പി മാഹി മദ്യം പിടിച്ചെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137408/raid-on-forest-shelter-at-poiloor-near-panoor-200-liters-of-wash-was-destroyed)