---
title: "# arrest| സമയത്തെച്ചൊല്ലി തമ്മിലടി ; കണ്ണൂരിൽ നാല് ബസ് ജീവനക്കാർ അറസ്റ്റിൽ"
english_title: "#Bickering over #time Four bus #employees #arrested in #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137380/bickering-over-time-four-bus-employees-arrested-in-kannur"
published_at: "2023-08-08T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1ec6b0e29b_download_(4).jpg"
keywords: []
---

# # arrest| സമയത്തെച്ചൊല്ലി തമ്മിലടി ; കണ്ണൂരിൽ നാല് ബസ് ജീവനക്കാർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **സമയക്രമത്തെ ച്ചൊല്ലി കണ്ണൂർ പിലാത്തറ ബസ്സ്സ്റ്റാന്റിൽ തമ്മിലടിച്ച സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്വകാര്യ ബസുകളിലെ നാല് ജീവനക്കാരാണ് അറസ്റ്റിലായത്.

## Article Content

**കണ്ണൂർ: **സമയക്രമത്തെ ച്ചൊല്ലി കണ്ണൂർ പിലാത്തറ ബസ്സ്സ്റ്റാന്റിൽ തമ്മിലടിച്ച സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്വകാര്യ ബസുകളിലെ നാല് ജീവനക്കാരാണ് അറസ്റ്റിലായത്.

ബസുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ പയ്യന്നൂർ റൂട്ടിലോ ടുന്ന കെ.എൽ 13 എ. എഫ് 368 ഹിൽ പാലസ് ബസും, കെ. എൽ 58 എ.ബി 1116 എം.എം 4 ബസുമാണ് കസ്റ്റഡിയിലെടു ത്തത്.

ഹിൽ പാലസ് ബസിന്റെ ഡ്രൈവർ കയറളം കിളിവയ ലിലെ പി.വി ജിജേഷ് (39), കണ്ടക്ടർ കളിയളത്തെ പി.വി മിനീഷ്, എം.എം 4 ബസിന്റെ ഡ്രൈവർ മുണ്ടാലൂരിലെ ഇ. സുധാകരൻ (49), കണ്ടക്ടർ വേങ്ങാട്ടെ പി.കെ ശ്രീഷ് (29) എന്നിവരെയാണ് എസ്.ഐ: കെ.വി സതീശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137380/bickering-over-time-four-bus-employees-arrested-in-kannur)