---
title: "#railway  |കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ നാളെ മുതൽ  മാറ്റം ;  റെയില്‍വേയുടെ പ്രത്യേക അറിയിപ്പ് ഇങ്ങനെ "
english_title: "Change in stops of trains running through Kerala from tomorrow Railway's special notification is as follows"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137273/change-in-stops-of-trains-running-through-kerala-from-tomorrow-railways-special-notification-is-as-follows"
published_at: "2023-08-07T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1295e138b0_Untitled-4_copy.jpg"
keywords: []
---

# #railway  |കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ നാളെ മുതൽ  മാറ്റം ;  റെയില്‍വേയുടെ പ്രത്യേക അറിയിപ്പ് ഇങ്ങനെ 

> **Lead Summary:** **കണ്ണൂർ :** ഓഗസ്റ്റ് 7, 8 തീയ്യതികളില്‍ എറണാകുളം ഡി ക്യാബിനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം വരുത്തിക്കൊണ്ട് റെയില്‍വെ അറിയിപ്പ്. എറണാകുളത്തിനും കായംകുളത്തിനും ഇടയിലുള്ള സ്റ്റോപ്പുകളിലാണ് മാറ്റം വരുന്നത്.

## Article Content

**കണ്ണൂർ :** ഓഗസ്റ്റ് 7, 8 തീയ്യതികളില്‍ എറണാകുളം ഡി ക്യാബിനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം വരുത്തിക്കൊണ്ട് റെയില്‍വെ അറിയിപ്പ്. എറണാകുളത്തിനും കായംകുളത്തിനും ഇടയിലുള്ള സ്റ്റോപ്പുകളിലാണ് മാറ്റം വരുന്നത്.

വിശദ വിവരങ്ങള്‍ ഇങ്ങനെ

1. എട്ടാം തീയ്യതി രാത്രി പുറപ്പെടുന്ന 16348 മംഗലാപുരം - തിരുവനന്തപുരം എക്സ്പ്രസ് പിറവം റോഡ്, കോട്ടയം ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും ഓടുന്നത്.

2. എട്ടാം തീയ്യതി മധുരയില്‍ നിന്ന് പുറപ്പെടുന്ന 16344 മധുര ജംഗ്ഷന്‍ - തിരുവനന്തപുരം അമൃത എക്സ്പ്രസ് ആലപ്പുഴ വഴിയായിരിക്കും തിരുവനന്തപുരത്ത് എത്തുന്നത്. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല.

3. എട്ടാം തീയ്യതി നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന 16350 നിലമ്പൂര്‍ റോഡ് - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ആലപ്പുഴ വഴി സര്‍വീസ് നടത്തും. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല.

4. ഏഴാം തീയ്യതി നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന 22654 ഹസ്രത് നിസാമുദ്ദീന്‍ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കോട്ടയത്തെ സ്റ്റോപ്പ് ഒഴിവാക്കി ആലപ്പുഴ വഴി സര്‍വീസ് നടത്തും.

5. എട്ടാം തീയ്യതി എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന 12695 ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം എക്സ്പ്രസ് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും ഓടുന്നത്.

6. എട്ടാം തീയ്യതി മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന 16630 മംഗലാപുരം - തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് പിറവം റോഡ്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി ഓടും. വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ക്ക് പകരം ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137273/change-in-stops-of-trains-running-through-kerala-from-tomorrow-railways-special-notification-is-as-follows)