---
title: "#panoor | മദ്യ വ്യാപനം തടഞ്ഞാലെ നാട് രക്ഷപ്പെടൂവെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഈയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ;  മദ്യനിരോധന സമിതി കണ്ണുർജില്ലാ കൺവെൻഷൻ പാനൂരിൽ നടന്നു "
english_title: "The #State #President of the #Liquor #Prohibition# Committee #Eiyacheri #Kunhikrishnan said that the# country will be #saved if the #spread of alcohol is #   stopped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137255/the-state-president-of-the-liquor-prohibition-committee-eiyacheri-kunhikrishnan-said-that-the-country-will-be-saved-if-the-spread-of-alcohol-is-stopped"
published_at: "2023-08-07T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d119abb5516_Untitled-4_copy.jpg"
keywords: []
---

# #panoor | മദ്യ വ്യാപനം തടഞ്ഞാലെ നാട് രക്ഷപ്പെടൂവെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഈയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ;  മദ്യനിരോധന സമിതി കണ്ണുർജില്ലാ കൺവെൻഷൻ പാനൂരിൽ നടന്നു 

> **Lead Summary:** **പാനൂർ: ** മദ്യ വ്യാപനം നിർത്തിയാലേ മറ്റ് ലഹരികളിൽ നിന്നും നാട് രക്ഷപെടുകയുള്ളുവെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ പാനൂരിൽ പറഞ്ഞു.

## Article Content

**പാനൂർ: ** മദ്യ വ്യാപനം നിർത്തിയാലേ മറ്റ് ലഹരികളിൽ നിന്നും നാട് രക്ഷപെടുകയുള്ളുവെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ പാനൂരിൽ പറഞ്ഞു.

തദ്ദേശ ഭരണ കൂടങ്ങളുടെ മദ്യനിരോധന അധികാരം പുന: സ്ഥാപിച്ച് കിട്ടുവാൻ മധ്യനിരോധന സമിതി ആഗസ്റ്റ് 14 ന് മലപുറത്ത് തുടങ്ങുന്ന അനിശ്ചിത കാല സമരത്തിന്റ ജില്ലാതല ആസൂത്രണത്തിനായി കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിച്ച കൺവെൻഷൻ ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യ നിരോധന സമിതി ജില്ലാ പ്രസിഡണ്ട് രഘു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഹുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് കൺവീനർ ഇ. മനീഷ്, എം പി പ്രകാശൻ , റഷിദ് പാനൂർ ,ഇയ്യച്ചേരി പത്മിനി ടീച്ചർ, ഫൈസൽ വാരം, കെ കെ രവീന്ദ്രൻ ,കെ സി ശീനിവാസൻ , ടി. ചന്ദ്രൻ , കെ ടി ശശിധരൻ ,സി സി സുരേഷ്, രമ്യൻ ഏച്ചൂർ , പി വി സന്തോഷ് എന്നിവർ പ്രസംഗിച്ചു. എ പി രാജു സ്വാഗതവും, പ്രകാശൻ വാരം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137255/the-state-president-of-the-liquor-prohibition-committee-eiyacheri-kunhikrishnan-said-that-the-country-will-be-saved-if-the-spread-of-alcohol-is-stopped)