---
title: "#death | സഹോദരന് കൂട്ടിരിക്കാൻ വന്ന വയോധിക പരിയാരം മെഡിക്കൽ കോളേജിന് മുകളിൽ നിന്ന് വീണ് മരിച്ചു "
english_title: "Pariyaram, an elderly woman who had come to be with her brother, fell from the top of the medical college and died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137232/pariyaram-an-elderly-woman-who-had-come-to-be-with-her-brother-fell-from-the-top-of-the-medical-college-and-died"
published_at: "2023-08-07T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d108e10e325_Untitled-3_copy.jpg"
keywords: []
---

# #death | സഹോദരന് കൂട്ടിരിക്കാൻ വന്ന വയോധിക പരിയാരം മെഡിക്കൽ കോളേജിന് മുകളിൽ നിന്ന് വീണ് മരിച്ചു 

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുകളിൽ നിന്ന് വീണ് വയോധിക മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം നിടിയങ്ങോടി സ്വദേശി ഓമനയാണ് മരിച്ചത്. 75 വയസായിരുന്നു.

## Article Content

**കണ്ണൂർ: ** കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുകളിൽ നിന്ന് വീണ് വയോധിക മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം നിടിയങ്ങോടി സ്വദേശി ഓമനയാണ് മരിച്ചത്. 75 വയസായിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ നാരായണന് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഓമന. മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ഓമന താഴേക്ക് വീണത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137232/pariyaram-an-elderly-woman-who-had-come-to-be-with-her-brother-fell-from-the-top-of-the-medical-college-and-died)