---
title: "#heartattack |   സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം ;  നില ഗുരുതരം "
english_title: "Director Siddique suffered a heart attack The condition is critical"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137224/director-siddique-suffered-a-heart-attack-the-condition-is-critical"
published_at: "2023-08-07T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d103e1c65eb_Untitled-1_copy.jpg"
keywords: []
---

# #heartattack |   സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം ;  നില ഗുരുതരം 

> **Lead Summary:** ** **ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ ചികിത്സയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു.

## Article Content

** **ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ ചികിത്സയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു.

ഈ അസുഖങ്ങൾ  കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137224/director-siddique-suffered-a-heart-attack-the-condition-is-critical)