---
title: "#arrest|  പള്ളൂരിൽ മദ്യക്കട കുത്തിത്തുറന്ന് 35 കുപ്പി മദ്യവും, 19 കുപ്പി  ബിയറും  മോഷ്ടിച്ച യുവാവ് അറസ്റ്റിൽ ; പിടിയിലായത് വളയം സ്വദേശി അജ്മൽ"
english_title: "A youth who broke into a liquor shop in Pallur and stole 35 bottles of liquor and 19 bottles of beer was arrested,Ajmal, a native of Valayam, was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137164/a-youth-who-broke-into-a-liquor-shop-in-pallur-and-stole-35-bottles-of-liquor-and-19-bottles-of-beer-was-arrestedajmal-a-native-of-valayam-was-arrested"
published_at: "2023-08-07T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0c1ef390cb_Untitled-1_copy.jpg"
keywords: []
---

# #arrest|  പള്ളൂരിൽ മദ്യക്കട കുത്തിത്തുറന്ന് 35 കുപ്പി മദ്യവും, 19 കുപ്പി  ബിയറും  മോഷ്ടിച്ച യുവാവ് അറസ്റ്റിൽ ; പിടിയിലായത് വളയം സ്വദേശി അജ്മൽ

> **Lead Summary:** **പള്ളൂർ : **പള്ളൂരിൽ മദ്യക്കട കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ച സംഭവത്തിലെ മുഖ്യപ്രതി മാഹി പോലീസിൻ്റെ പിടിയിൽ. ഇക്കഴിഞ്ഞ ജൂൺ 9-ാം തീയതിയാണ് പള്ളൂരിലെ ജോളി വൈൻസിൽ മോഷണം നടന്നത്.

## Article Content

**പള്ളൂർ : **പള്ളൂരിൽ മദ്യക്കട കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ച സംഭവത്തിലെ മുഖ്യപ്രതി മാഹി പോലീസിൻ്റെ പിടിയിൽ. ഇക്കഴിഞ്ഞ ജൂൺ 9-ാം തീയതിയാണ് പള്ളൂരിലെ ജോളി വൈൻസിൽ മോഷണം നടന്നത്.

കടയുടെ വടക്കുവശത്തെ ഷെൽട്ടർ കുത്തി തുറന്നു 35 ഇന്ത്യൻ നിർമ്മിത ബ്രാണ്ടിയും 19 എണ്ണം ബിയർ ബോട്ടിലും കമ്പ്യൂട്ടറിന്റെ സിപിയുമടക്കം ഏകദേശം ഇരുപത്തൊന്നായിരം രൂപയുടെ വസ്തുക്കൾ മോഷണം നടത്തിയ കുറ്റത്തിന് കേസിലെ മുഖ്യപ്രതി വളയം സ്വദേശി അജ്മൽ ചാമയെ ആണ് മാഹി സി ഐ.പി.എം.മനോജും സംഘവും അറസ്റ്റ് ചെയ്തത്.

കേസിൽ നേരത്തെ കല്ലാച്ചി ജാതിയേരിയിലെ അടുക്ക പൈനക്കാട്ടിൽ ഹൗസിലെ വളയം അബ്ദുൽ ശരീഫ് എ പി എന്ന ശരീഫ് , വളയത്തെ ചെക്കോറ്റ റോഡ് എടിയേരി കണ്ടിയിലെ അമീർ പി വി എന്ന മോട്ട അമീർ എന്നിവർ അറസ്റ്റിലായിരുന്നു.

കാറിൽ എത്തിയാണ് സംഘം മോഷണം നടത്തിയത് ഇവരിൽ നിന്നും മോഷണമുതൽ പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. പള്ളൂർ എസ് ഐ അജയകുമാർ കെ സി , എ എസ് ഐമാരായ സോമൻ ടി, കിഷോർ കുമാർ , സുനിൽ കുമാർ , ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് തുടങ്ങിയവരും അമ്പേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137164/a-youth-who-broke-into-a-liquor-shop-in-pallur-and-stole-35-bottles-of-liquor-and-19-bottles-of-beer-was-arrestedajmal-a-native-of-valayam-was-arrested)