---
title: "നാട്ടുകാർ  ശരിയല്ല, ആരും പൈസ ഇടുന്നില്ല ; മാഹി അഴിയൂരിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന  കള്ളൻ്റെ പരാതിയിൽ ഞെട്ടി നാട്ടുകാരും, പൊലീസും"
english_title: "The natives are not right, no one pays money The locals and the police were shocked by the complaint of the thief who robbed the temple treasury in Mahi Azhiyur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136986/the-natives-are-not-right-no-one-pays-money-the-locals-and-the-police-were-shocked-by-the-complaint-of-the-thief-who-robbed-the-temple-treasury-in-mahi-azhiyur"
published_at: "2023-08-06T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfd1816c5ad_Untitled-1_copy.jpg"
keywords: []
---

# നാട്ടുകാർ  ശരിയല്ല, ആരും പൈസ ഇടുന്നില്ല ; മാഹി അഴിയൂരിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന  കള്ളൻ്റെ പരാതിയിൽ ഞെട്ടി നാട്ടുകാരും, പൊലീസും

> **Lead Summary:** **മാഹി: ** മാഹി അഴിയൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം മോഷ്ടിച്ച കള്ളൻ്റെ പരാതിയിൽ ഒരു പക്ഷെ ദൈവങ്ങൾ പോലും ചിരിച്ചു കാണും. ഭണ്ഡാരത്തിൽ കവർച്ച നടത്തിയ മട്ടന്നൂർ പേരോറ പുതിയ പുരയിൽ രാജീവൻ എന്ന സജീവനെ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു നാട്ടുകാരോടുള്ള പരാതി മോഷ്ടാവ് രേഖപ്പെടുത്തിയത്.

## Article Content

**മാഹി: ** മാഹി അഴിയൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം മോഷ്ടിച്ച കള്ളൻ്റെ പരാതിയിൽ ഒരു പക്ഷെ ദൈവങ്ങൾ പോലും ചിരിച്ചു കാണും. ഭണ്ഡാരത്തിൽ കവർച്ച നടത്തിയ മട്ടന്നൂർ പേരോറ പുതിയ പുരയിൽ രാജീവൻ എന്ന സജീവനെ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു നാട്ടുകാരോടുള്ള പരാതി മോഷ്ടാവ് രേഖപ്പെടുത്തിയത്.

> ഇയാളെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുക്കുമ്പോഴാണ് "നാട്ടുകാർ ശരിയല്ലെന്നും, ആരും ഭണ്ഡാരത്തിൽ പൈസയിടുന്നില്ലെന്നും" നിഷ്കളങ്കനായി രാജീവൻ പറഞ്ഞത്. അത് കേട്ട് നാട്ടുകാരും, പൊലീസും ഞെട്ടി.

പള്ളിക്കെന്തിനാണ് പൊൻകുരിശെന്ന പൊൻകുരിശു തോമയുടെ ചോദ്യം പോലെയുള്ള ചർച്ചകളും, രാജീവൻ്റെ വാക്കുകൾ മുൻ നിർത്തി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. രാജീവനെങ്ങാനും പരാതി എഴുതി നൽകിയാൽ കാണിക്കയിടാത്തതിന് തങ്ങൾക്കെതിരെ നടപടിയുണ്ടാകുമൊ എന്ന ആശങ്ക ചിലർ പങ്കുവച്ചു. ഫിംഗർ പ്രിൻ്റ് അടക്കമുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പൊലീസ് കുടുക്കിയത്.

ചോമ്പാല സി.ഐ ബി.കെ സിജു, എസ്.ഐ രാജേഷ്, എസ് പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ വി. വി ഷാജി. പ്രമോദ്, സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136986/the-natives-are-not-right-no-one-pays-money-the-locals-and-the-police-were-shocked-by-the-complaint-of-the-thief-who-robbed-the-temple-treasury-in-mahi-azhiyur)