---
title: "#panoorblock|  സ്ഥലം മാറിപ്പോകുന്ന പാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി സുഭാഷിന് പഞ്ചായത്ത് ഭരണസമിതിയും,ഉദ്യോഗസ്ഥരും   യാത്രയയപ്പ് നൽകി"
english_title: "The panchayat administrative committee and officials gave a farewell to Pannur Block Panchayat Secretary T.V. Subhash, who is moving."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136957/the-panchayat-administrative-committee-and-officials-gave-a-farewell-to-pannur-block-panchayat-secretary-tv-subhash-who-is-moving"
published_at: "2023-08-06T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfa74b15a1c_Untitled-2_copy.jpg"
keywords: []
---

# #panoorblock|  സ്ഥലം മാറിപ്പോകുന്ന പാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി സുഭാഷിന് പഞ്ചായത്ത് ഭരണസമിതിയും,ഉദ്യോഗസ്ഥരും   യാത്രയയപ്പ് നൽകി

> **Lead Summary:** തലശേരി കോപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡണ്ട് പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി ഏർപ്പെടുത്തിയ പുരസ്കാരം പി.ഹരീന്ദ്രൻ കൈമാറി. ഉദ്യോഗസ്ഥരുടെ ഉപഹാരവും കൈമാറി.

## Article Content

തലശേരി കോപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡണ്ട് പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി ഏർപ്പെടുത്തിയ പുരസ്കാരം പി.ഹരീന്ദ്രൻ കൈമാറി. ഉദ്യോഗസ്ഥരുടെ ഉപഹാരവും കൈമാറി.

സർക്കാർ ജോലി കിട്ടി പോകുന്ന ബ്ലോക്ക് പഞ്ചായത്തംഗം എൻ.എസ് ഫൗസിക്കുള്ള ഉപഹാരവും നൽകി.. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി റംല, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കെ അശോകൻ, പി.വത്സൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ഇ കുഞ്ഞബ്ദുള്ള, എൻ.അനൂപ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി ശശിധരൻ, രമേശ് കണ്ടോത്ത് ആസൂത്രണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ സംസാരിച്ചു. ബി ഡി ഒ ടി.വി സുഭാഷ് മറുപടി പ്രസംഗം നടത്തി.

2017 ഒക്ടോബർ 11നാണ് ചക്കരക്കല്ല് സ്വദേശിയായ ടി.വി സുഭാഷ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റത്. നിരവധി ജനപ്രിയ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കിയ ശേഷമാണ് ടി.വി സുഭാഷ് ആറ് വർഷങ്ങൾക്ക് ശേഷം സ്ഥലം മാറി പോകുന്നത്. കാസർകോട് അസിസ്റ്റൻറ് ഡയറക്ടറായി പ്രമോഷനോട് കൂടിയാണ് മാറ്റം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136957/the-panchayat-administrative-committee-and-officials-gave-a-farewell-to-pannur-block-panchayat-secretary-tv-subhash-who-is-moving)