---
title: "കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിയിലുള്ള ദേശീയപാത 66 2025 നകം പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ; കല്ലിക്കണ്ടി പാലം ഉദ്ഘാടനം ചെയ്തു."
english_title: "The six-lane National Highway 66 from Kasaragod to Thiruvananthapuram will be completed by 2025, Minister P.A.Muhammad Riaz"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136909/the-six-lane-national-highway-66-from-kasaragod-to-thiruvananthapuram-will-be-completed-by-2025-minister-pamuhammad-riaz"
published_at: "2023-08-06T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf76d6b84a2_Untitled-5_copy.jpg"
keywords: []
---

# കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിയിലുള്ള ദേശീയപാത 66 2025 നകം പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ; കല്ലിക്കണ്ടി പാലം ഉദ്ഘാടനം ചെയ്തു.

> **Lead Summary:** ** പാനൂർ :** കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിയിലുള്ള ദേശീയപാത 66 2025 നകം പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ; കല്ലിക്കണ്ടി പാലം ഉദ്ഘാടനം ചെയ്തു. കാസർകോട് മുതൽ തൃശൂർ വരെ ദേശീയപാതയുടെ പണി 2024ഓടെ പൂർത്തിയാക്കാൻ കഴിയും. ഇതൊരു മാറ്റമാണ്. എല്ലാവരെയും ചേർത്തു കൊണ്ട് വികസന പ്രവർത്തനങ്ങൾ നടത്തുന്നത് കൊണ്ടാണ് ദേശീയപാത വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ അതിവേഗം നടപ്പിലാക്കുന്നതിന് നമുക്ക് സാധിക്കുന്നതെ ന്നു മന്ത്രി പറഞ്ഞു.

## Article Content

** പാനൂർ :** കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിയിലുള്ള ദേശീയപാത 66 2025 നകം പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ; കല്ലിക്കണ്ടി പാലം ഉദ്ഘാടനം ചെയ്തു. കാസർകോട് മുതൽ തൃശൂർ വരെ ദേശീയപാതയുടെ പണി 2024ഓടെ പൂർത്തിയാക്കാൻ കഴിയും. ഇതൊരു മാറ്റമാണ്. എല്ലാവരെയും ചേർത്തു കൊണ്ട് വികസന പ്രവർത്തനങ്ങൾ നടത്തുന്നത് കൊണ്ടാണ് ദേശീയപാത വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ അതിവേഗം നടപ്പിലാക്കുന്നതിന് നമുക്ക് സാധിക്കുന്നതെ ന്നു മന്ത്രി പറഞ്ഞു.

കേരളത്തിൽ പാലങ്ങൾ നിർമിക്കുമ്പോൾ അടിയിലെ സ്ഥലങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി വയോജന പാർക്ക്, കുട്ടികൾക്കുള്ള പാർക്ക്, ടർഫ് തുടങ്ങിയവ നിർമിച്ച് പാലങ്ങ ളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുക എന്ന പദ്ധതിയും ആലോചനയിലാണ്. 2023 അവസാനത്തോടെ ഇവ നടപ്പിലാക്കുകയാ ണ് ലക്ഷ്യം. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പുനർ നിർമിച്ച കല്ലിക്കണ്ടി പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2.89 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്.

കെ.പി.മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പിഡബ്ല്യു ഡി (പാലം വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം. ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാ രായ വി.കെ. തങ്കമണി, കെ.ലത, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് പി.ഷൈറിന, പഞ്ചായത്ത് വൈസ് പ്രസി ഡന്റുമാരായ നല്ലൂർ ഇസ്മാ യിൽ, എൻ.അനിൽ കുമാർ

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ വി.പി. ശാന്ത, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.അലി, പഞ്ചായത്ത് സ്ഥി രസമിതി അധ്യക്ഷന്മാരായ കെ. പി.ഷമീന, പി.മഹിജ, പഞ്ചായ ത്ത് അംഗങ്ങളായ ടി.പി.യശോദ, പി.വി.അഷ്കർ അലി, പിഡബ്ല്യു ഡി ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയർ പി.കെ.രമ, പി.കെ .മുകുന്ദൻ, എം.ഗഫൂർ, പി.കൃഷ്ണൻ, സി.കെ.ബി.തിലകൻ, വി.പി.സുരേന്ദ്രൻ, കെ.മുകുന്ദൻ, കെ.ടി.രാഗേഷ്, കെ.രാമചന്ദ്രൻ, എം.പി. സുരേന്ദ്രൻ, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി വി. വി.പ്രസാദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136909/the-six-lane-national-highway-66-from-kasaragod-to-thiruvananthapuram-will-be-completed-by-2025-minister-pamuhammad-riaz)