---
title: "#Kannur| കണ്ണൂരിൽ പോലീസ് വാഹനമിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക്"
english_title: "Scooter rider injured after being hit by a police vehicle in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136906/scooter-rider-injured-after-being-hit-by-a-police-vehicle-in-kannur"
published_at: "2023-08-06T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf67c0be924_Untitled-4_copy.jpg"
keywords: []
---

# #Kannur| കണ്ണൂരിൽ പോലീസ് വാഹനമിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ പോലീസ് വാഹനമിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക് കണ്ണൂർ ധർമ്മശാല എഞ്ചിനീയറിങ് കോളേജ് പരിസരത്ത് രാവിലെ കെ.എ.പി കമാണ്ടന്റിന്റെ ഔദ്യോഗിക വാഹനവും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ പോലീസ് വാഹനമിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക് കണ്ണൂർ ധർമ്മശാല എഞ്ചിനീയറിങ് കോളേജ് പരിസരത്ത് രാവിലെ കെ.എ.പി കമാണ്ടന്റിന്റെ ഔദ്യോഗിക വാഹനവും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു.

വളപട്ടണം കളരിവാതുക്കലിലെ നികേത (29)യ്ക്കാണ് പരി ക്കേറ്റത്. കണ്ണൂരിലെ ചാർട്ടേഡ് അക്കൗണ്ട് ഓഫീസിൽ ജീവനക്കാ രിയാണ് നികേത. രാവിലെ ഒമ്പതരയോടെയായിരുന്നു നികേത സഞ്ചരിച്ച കെ.എൽ 13 എ.എൻ 6567 സ്കൂട്ടർ അപകടത്തിൽപെട്ടത്. നികേതയെ പരിയാരം മെഡി. കോളേജാശുപ്രതിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136906/scooter-rider-injured-after-being-hit-by-a-police-vehicle-in-kannur)