---
title: "#chambad| ചമ്പാട്ടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ , സി പി എമ്മിൽ പൊട്ടിത്തെറി ;  പൊലീസിനെതിരെ സ്ത്രീകളും, കുട്ടികളുമടക്കമുള്ള യുവാക്കൾ  തെരുവിലിറങ്ങി."
english_title: "#Kappa against former #branch #secretary of# Champad# CPM, #explosion in #CPM Youths including #women and #children took to the #streets against the #police."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136874/kappa-against-former-branch-secretary-of-champate-cpm-explosion-in-cpm-youths-including-women-and-children-took-to-the-streets-against-the-police"
published_at: "2023-08-06T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf4a19c7b9d_Untitled-2_copy.jpg"
keywords: []
---

# #chambad| ചമ്പാട്ടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ , സി പി എമ്മിൽ പൊട്ടിത്തെറി ;  പൊലീസിനെതിരെ സ്ത്രീകളും, കുട്ടികളുമടക്കമുള്ള യുവാക്കൾ  തെരുവിലിറങ്ങി.

> **Lead Summary:** **ചമ്പാട് : **സി പി എം പ്രവർത്തകനായ മീത്തലെ ചമ്പാട്ടെ കണിയാൻകണ്ടി ഹൗസിൽ രാഗേഷിനെആണ് കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയത്. നിലവിൽ സി പി എം കെ സി കെ നഗർ മുൻ ബ്രാഞ്ച് സെക്രട്ടറിയും, ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ് രാഗേഷ്. സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ, അക്രമം, വീടാക്രമിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, ലഹള നടത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു രാഗേഷ്.

## Article Content

**ചമ്പാട് : **സി പി എം പ്രവർത്തകനായ മീത്തലെ ചമ്പാട്ടെ കണിയാൻകണ്ടി ഹൗസിൽ രാഗേഷിനെആണ് കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയത്. നിലവിൽ സി പി എം കെ സി കെ നഗർ മുൻ ബ്രാഞ്ച് സെക്രട്ടറിയും, ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ് രാഗേഷ്. സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ, അക്രമം, വീടാക്രമിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, ലഹള നടത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു രാഗേഷ്.

സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമായിരുന്നു നാടുകടത്തൽ. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനും, ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ആറ് മാസത്തേക്ക് തടഞ്ഞുകൊണ്ടായിരുന്നു ഡി.ഐ.ജിയുടെ ഉത്തരവ്. ഈ നടപടി വന്നപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ സി പി എം പ്രവർത്തകരായ യുവാക്കൾ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.

ഇത്തരം കരിനിയമങ്ങൾ പൊലീസ് യഥേഷ്ടം എടുത്ത് പ്രയോഗിക്കുമ്പോൾ ലോക്കൽ കമ്മിറ്റി നേതാക്കൾ ഒഴിച്ച് കേരളത്തിലെ സകല ഘടകങ്ങളിലെ പ്രവർത്തകരും നേതാക്കളും നാടുകടത്തപ്പെടുമെന്നും, അധികാരങ്ങളും നിയമങ്ങളും നീതിക്കുവേണ്ടിയായിരിക്കണമെന്നും, ഈ കാപ്പ ചുമത്തലിനെതിരെ പ്രതിഷേധിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ ആഹ്വാനമുയർന്നു.

തുടർന്നാണ് ചൊവ്വാഴ്ച രാത്രിയിൽ പാർട്ടി നിർദ്ദേശം ലംഘിച്ച് സ്ത്രീകളും, കുട്ടികളുമുൾപ്പടെ 70 ഓളം യുവാക്കൾ പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാൽ സി പി എമ്മിൻ്റെയൊ, യുവജന സംഘടനകളുടെയൊ നേതാക്കന്മാർ പ്രകടനത്തിൽ പങ്കെടുത്തില്ല. രാഗേഷിനെതിരായ കാപ്പ ചുമത്തലിൽ പാർട്ടിയുടെയും, യുവജനപ്രസ്ഥാനങ്ങളുടെ നിലപാടും യുവാക്കൾ ചർച്ചാവിഷയമാക്കുന്നുണ്ട്. ഫേസ്ബുക്കിൽ രാഗേഷിന് ഐക്യദാർഡ്യവുമേറുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136874/kappa-against-former-branch-secretary-of-champate-cpm-explosion-in-cpm-youths-including-women-and-children-took-to-the-streets-against-the-police)