---
title: "പിണറായിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുൻ വശത്തെ കട്ടിലയും ജനൽ ഫ്രെയിമും താല്ക്കാലിക  വാതിലുകളും മറ്റ് മര ഉരപ്പടികളും സാമൂഹ്യ വിരുദ്ധർ  തീവെച്ച് നശിപ്പിച്ചു."
english_title: "The anti-social elements set fire to the front side bed, window frame, temporary doors and other wooden steps of an under-construction house in Pinarayi."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136873/the-anti-social-elements-set-fire-to-the-front-side-bed-window-frame-temporary-doors-and-other-wooden-steps-of-an-under-construction-house-in-pinarayi"
published_at: "2023-08-06T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf4bcf63bc2_Untitled-1_copy.jpg"
keywords: []
---

# പിണറായിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുൻ വശത്തെ കട്ടിലയും ജനൽ ഫ്രെയിമും താല്ക്കാലിക  വാതിലുകളും മറ്റ് മര ഉരപ്പടികളും സാമൂഹ്യ വിരുദ്ധർ  തീവെച്ച് നശിപ്പിച്ചു.

> **Lead Summary:** ** പിണറായി: ** പിണറായി കുഞ്ഞിപ്പള്ളിക്ക് സമീപത്തെ കെ. അസ്ലമിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് നാശനഷ്ടം ഉണ്ടായത്. ശനിയാഴ്ച രാവിലെ അസ്ലം നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തിയപ്പോഴാണ് മുൻ വശത്തെ വാതിലും ജനലും വരാന്തയിലെ മറ്റ് മര ഉരപ്പടികളും കത്തിയ നിലയിൽ കാണപ്പെട്ടത്.

## Article Content

** പിണറായി: ** പിണറായി കുഞ്ഞിപ്പള്ളിക്ക് സമീപത്തെ കെ. അസ്ലമിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് നാശനഷ്ടം ഉണ്ടായത്. ശനിയാഴ്ച രാവിലെ അസ്ലം നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തിയപ്പോഴാണ് മുൻ വശത്തെ വാതിലും ജനലും വരാന്തയിലെ മറ്റ് മര ഉരപ്പടികളും കത്തിയ നിലയിൽ കാണപ്പെട്ടത്.

ഒരു വർഷം മുൻപാണ് വീടിന്റെ നിർമ്മാണ പ്രവർത്തി തുടങ്ങിയതെന്ന് വീട്ടുടമ കെ. അസ്ലം പറഞ്ഞു. രാവിലെ എത്തിയപ്പോഴാണ് മുൻ വശത്തെ കട്ടിലയും വാതിലും കത്തി നശിച്ച നിലയിൽ കണ്ടത്.

വിദേശത്തായ താൻ നാട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ പണി തുടങ്ങിയത് ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് അസ്ലം പറഞ്ഞു. മുൻ വശത്ത് കൂട്ടിയിട്ട വാർപ്പിന്റെ പലകകളും മുറിയിൽ സൂക്ഷിച്ച 60 ഓളം മുളകളും പൂർണ്ണമായും കത്തി നശിച്ചു ചുമരുകളും പുകപിടിച്ച് കരിഞ്ഞിട്ടുണ്ട് ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

പിണറായി പോലീസിൽ പരാതി നൽകിയിട്ടുണ്ട് പിണറായി പ്രിൻസിപ്പൽ  എസ്.ഐ. ബവേഷ് . എസ് ഐ. ആന്റണി ഡിക്രൂസ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

ഒരു വർഷം മുൻപാണ് വീടിന്റ പണി തുടങ്ങിയതെന്ന് കരാറുകാരൻ പറഞ്ഞു.. വീട്ടുടമ നാട്ടിൽ എത്തിയപ്പോയാണ് വീണ്ടും ജോലി തുടങ്ങിയത് ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. വാർപ്പിന്റെ പലകയും മുറിയിൽ സൂക്ഷിച്ച മുളകളും കത്തിനശിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136873/the-anti-social-elements-set-fire-to-the-front-side-bed-window-frame-temporary-doors-and-other-wooden-steps-of-an-under-construction-house-in-pinarayi)