---
title: "#death| പാട്യം പത്തായക്കുന്നിൽ  വല്യച്ഛൻ്റെ ക്രൂരതയിൽ അമ്മക്ക് പിന്നാലെ  അച്ഛനും പോയി ; വിധിക്ക് മുന്നിൽ പകച്ച് ദക്ഷതേജും, സൂര്യതേജും"
english_title: "#Father also went after his #mother due to his #father's cruelty in#3 Patiyam #Pathayakunu# Daksha Tej and #Surya Tej are  in #front of #fate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136812/father-also-went-after-his-mother-due-to-his-fathers-cruelty-in-patiyam-pathayakunu-daksha-tej-and-surya-tej-are--in-front-of-fate"
published_at: "2023-08-05T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce9295ed1f6_Untitled-1_copy.jpg"
keywords: []
---

# #death| പാട്യം പത്തായക്കുന്നിൽ  വല്യച്ഛൻ്റെ ക്രൂരതയിൽ അമ്മക്ക് പിന്നാലെ  അച്ഛനും പോയി ; വിധിക്ക് മുന്നിൽ പകച്ച് ദക്ഷതേജും, സൂര്യതേജും

> **Lead Summary:** **പാട്യം: ** പാട്യം പത്തായക്കുന്നിൽ വല്യച്ഛൻ്റെ ക്രൂരതയിൽ അമ്മക്ക് പിന്നാലെ അച്ഛനും പോയി ,വിധിക്ക് മുന്നിൽ പകച്ച് ദക്ഷതേജും, സൂര്യതേജും സഹോദരനെയും കുടുംബത്തെയും തീ കൊളുത്തിയ ശേഷം യുവാവ് മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിഞ്ഞ സഹോദരനും മരിച്ചു.

## Article Content

**പാട്യം: ** പാട്യം പത്തായക്കുന്നിൽ വല്യച്ഛൻ്റെ ക്രൂരതയിൽ അമ്മക്ക് പിന്നാലെ അച്ഛനും പോയി ,വിധിക്ക് മുന്നിൽ പകച്ച് ദക്ഷതേജും, സൂര്യതേജും സഹോദരനെയും കുടുംബത്തെയും തീ കൊളുത്തിയ ശേഷം യുവാവ് മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിഞ്ഞ സഹോദരനും മരിച്ചു.

പാട്യം പത്തായക്കുന്നിലെ രഞ്ജിത്താണ് സഹോദരനെയും കുടുംബത്തെയും തീ കൊളുത്തിയ ശേഷം തൂങ്ങി മരിച്ചത്. സംഭവത്തിൽ രഞ്ജിത്തിൻ്റെ സഹോദരൻ രജീഷ്, ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുബിന പിറ്റേന്ന് തന്നെ മരിച്ചിരുന്നു.

അന്ന് പരിക്കേറ്റ ദക്ഷതേജ് ഒരു മാസത്തിലേറെയായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. പുറത്തായതിനാൽ സുര്യതേജ് രക്ഷപ്പെട്ടിരുന്നു. അച്ചമ്മ നളിനി മാത്രമാണ് വിധിക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ദക്ഷതേജിനും സൂര്യതേജിനും കൂട്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136812/father-also-went-after-his-mother-due-to-his-fathers-cruelty-in-patiyam-pathayakunu-daksha-tej-and-surya-tej-are--in-front-of-fate)