---
title: "#Straydogs |  പാനൂർ ടൗണിൽ  വീണ്ടും ഭീതി വിതച്ച് തെരുവു നായക്കൂട്ടം ; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Stray dogs spread terror in Panur town againThe woman escaped unhurt"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136781/stray-dogs-spread-terror-in-panur-town-againthe-woman-escaped-unhurt"
published_at: "2023-08-05T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce6d185be1e_Untitled-4_copy.jpg"
keywords: []
---

# #Straydogs |  പാനൂർ ടൗണിൽ  വീണ്ടും ഭീതി വിതച്ച് തെരുവു നായക്കൂട്ടം ; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** **പാനൂർ: ** പാനൂരിൽ തെരുവ് നായകൾ ഭീതി വിതക്കുന്നു. തെരുവുനായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ടൗണിലെ റേഷൻ കടയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലിതിയയ്ക്ക് നേരെയാണ് തെരുവുനായകളുടെ അക്രമമുണ്ടായത്.

## Article Content

**പാനൂർ: ** പാനൂരിൽ തെരുവ് നായകൾ ഭീതി വിതക്കുന്നു. തെരുവുനായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ടൗണിലെ റേഷൻ കടയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലിതിയയ്ക്ക് നേരെയാണ് തെരുവുനായകളുടെ അക്രമമുണ്ടായത്.

രാത്രി ഏഴു മണിയോടെയാണ് സംഭവം. അയ്യപ്പക്ഷേത്ര പരിസരത്തെ വീട്ടിലേക്ക് ഓടി കയറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. പാനൂരിൽ നായകൾ അക്രമിക്കാൻ വന്നതോടെ നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടി കയറുകയും, കയ്യിലുള്ള ബേഗ് വീശുകയും ചെയ്തതോടെ നായകൾ തിരികെ പോകുകയായിരുന്നു.

പാനൂരിൽ നായ ശല്യം രൂക്ഷമാണെങ്കിലും നഗരസഭ അധികൃതർ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നേരത്തെ പാനൂരിൽ പിഞ്ചു കുഞ്ഞിനെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.

തെരുവുനായകളുടെ വിഷയത്തിൽ അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന നേതാവ് ഇ. മനീഷ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136781/stray-dogs-spread-terror-in-panur-town-againthe-woman-escaped-unhurt)