---
title: "  ഭൂമി തരം മാറ്റലിൽ സർക്കാറിന് തിരിച്ചടി  ; 25 സെന്റ് വരെയുള്ള ഭൂമിക്ക് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതി "
english_title: "#Government's #setback in #land type #change #High #Court not to #charge #fee for #land up to 25 #cents"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136750/governments-setback-in-land-type-change-high-court-not-to-charge-fee-for-land-up-to-25-cents"
published_at: "2023-08-05T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce48fdbfd6c_Untitled-3_copy.jpg"
keywords: []
---

#   ഭൂമി തരം മാറ്റലിൽ സർക്കാറിന് തിരിച്ചടി  ; 25 സെന്റ് വരെയുള്ള ഭൂമിക്ക് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതി 

> **Lead Summary:** **കണ്ണൂർ : **ഭൂമി തരം മാറ്റലിൽ സർക്കാറിന് തിരിച്ചടി ,25 സെന്റ് വരെയുള്ള ഭൂമിക്ക് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതി ഭൂമി തരം മാറ്റൽ വിഷയവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവ് പുറത്തിറക്കി ഹൈക്കോടതി.

## Article Content

**കണ്ണൂർ : **ഭൂമി തരം മാറ്റലിൽ സർക്കാറിന് തിരിച്ചടി ,25 സെന്റ് വരെയുള്ള ഭൂമിക്ക് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതി ഭൂമി തരം മാറ്റൽ വിഷയവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവ് പുറത്തിറക്കി ഹൈക്കോടതി.

25 സെന്റ് വരെയുള്ള ഭൂമിക്ക്  ഫീസ് ഈടാക്കരുതെന്നു ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ആദ്യ 25 സെന്റ് ഭൂമി സൗജന്യമായി തരം മാറ്റാം. അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂ.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. ഇടുക്കി സ്വദേശി ആണ് സർക്കാർ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. 36 സെന്റ് ഭൂമി തരം മാറ്റാൻ 1.74 ലക്ഷം രൂപ ഫീസ് ഈടാക്കിയിരുന്നു. 25 സെന്റ് വരെ ഫീസ് ഒഴിവാക്കാനുള്ള നിയമം നടപ്പാക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ  വൻകിട തരംമാറ്റലിനു നിയമം ബാധകമല്ലെന്നായിരുന്നു സർക്കാർ വാദം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136750/governments-setback-in-land-type-change-high-court-not-to-charge-fee-for-land-up-to-25-cents)