---
title: "#drvandhanadas| ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ  ജോലിയിൽ നിന്ന് പിരിച്ചുവിട്ടു ; പ്രതി അധ്യാപക സമൂഹത്തിന് തന്നെ അപമാനമെന്ന് മന്ത്രി വി.ശിവൻകുട്ടി. "
english_title: "#drVandanadas #murder #case accused Sandeep dismissed from his job Minister V. Shivankutty said that the defendant is an insult to the teaching community itself."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136734/drvandanadas-murder-case-accused-sandeep-dismissed-from-his-job-minister-v-shivankutty-said-that-the-defendant-is-an-insult-to-the-teaching-community-itself"
published_at: "2023-08-05T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce30eb8b923_Untitled-1_copy.jpg"
keywords: []
---

# #drvandhanadas| ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ  ജോലിയിൽ നിന്ന് പിരിച്ചുവിട്ടു ; പ്രതി അധ്യാപക സമൂഹത്തിന് തന്നെ അപമാനമെന്ന് മന്ത്രി വി.ശിവൻകുട്ടി. 

> **Lead Summary:** ** **ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു ; പ്രതി അധ്യാപക സമൂഹത്തിന് തന്നെ അപമാനമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു.

## Article Content

** **ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു ; പ്രതി അധ്യാപക സമൂഹത്തിന് തന്നെ അപമാനമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു.

കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി.  ഇയാളെ മുമ്പ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.

സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൌസ് സർജനായ ഡോ. വന്ദന, സന്ദീപിന്റെ കൊലക്കത്തിക്ക് ഇരയായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136734/drvandanadas-murder-case-accused-sandeep-dismissed-from-his-job-minister-v-shivankutty-said-that-the-defendant-is-an-insult-to-the-teaching-community-itself)