---
title: "#panoor| പാനൂരിൽ 19 കുപ്പി മാഹിമദ്യം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി ; എക്സൈസ് സംഘം അന്വേഷണം തുടങ്ങി."
english_title: "19 bottles of fish liquor found hidden in bushes in Panoor Excise team started investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136654/19-bottles-of-fish-liquor-found-hidden-in-bushes-in-panoor-excise-team-started-investigation"
published_at: "2023-08-05T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdf42093e32_Untitled-1_copy.jpg"
keywords: []
---

# #panoor| പാനൂരിൽ 19 കുപ്പി മാഹിമദ്യം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി ; എക്സൈസ് സംഘം അന്വേഷണം തുടങ്ങി.

> **Lead Summary:** **പാനൂർ : ** പാനൂരിനടുത്ത് വിളക്കോട്ടൂരിലാണ് റോഡരികിലെ കുറ്റിക്കാട്ടിൽ മാഹി മദ്യം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 19 കുപ്പി (ഒമ്പതര ലിറ്റർ) മാഹി മദ്യമാണ് എക്സൈസ് പ്രിവന്റീവ് ഓഫീസർ സുകേഷ്കുമാർ വണ്ടിച്ചാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെ കണ്ടെത്തിയത്.

## Article Content

**പാനൂർ : ** പാനൂരിനടുത്ത് വിളക്കോട്ടൂരിലാണ് റോഡരികിലെ കുറ്റിക്കാട്ടിൽ മാഹി മദ്യം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 19 കുപ്പി (ഒമ്പതര ലിറ്റർ) മാഹി മദ്യമാണ് എക്സൈസ് പ്രിവന്റീവ് ഓഫീസർ സുകേഷ്കുമാർ വണ്ടിച്ചാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെ കണ്ടെത്തിയത്.

എക്സൈസ് സംഘം പൊയിലൂർ - വിളക്കോട്ടൂർ ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്. മാഹി മദ്യം യഥേഷ്ടം വിൽപ്പന നടത്തുന്നുണ്ടെന്ന് പ്രദേശവാസികൾ നേരത്തെ പരാതിപ്പെട്ടിരുന്നു.

വിളക്കോട്ടൂരിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രിവൻ്റീവ് ഓഫീസർ യു.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, എൻ.സി വിഷ്ണു, എം.സുബിൻ, എ.എം ബിനീഷ്, സി.ജിജീഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136654/19-bottles-of-fish-liquor-found-hidden-in-bushes-in-panoor-excise-team-started-investigation)