---
title: "#arrest| ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ എത്തിക്കുന്ന പ്രധാന കണ്ണിയായ മധ്യവയസ്ക്കൻ  അറസ്റ്റിൽ"
english_title: "A middle-aged man who is the main link in the supply of prohibited tobacco products to different parts of the district has been arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136580/a-middle-aged-man-who-is-the-main-link-in-the-supply-of-prohibited-tobacco-products-to-different-parts-of-the-district-has-been-arrested"
published_at: "2023-08-05T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdaa0f531de_Untitled-1_copy.jpg"
keywords: []
---

# #arrest| ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ എത്തിക്കുന്ന പ്രധാന കണ്ണിയായ മധ്യവയസ്ക്കൻ  അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ :** ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ എത്തിക്കുന്ന പ്രധാന കണ്ണിയായ മധ്യവയസ്ക്കൻ അറസ്റ്റിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെ 700 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി എസ്.ഐ രഘുനാഥന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ :** ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ എത്തിക്കുന്ന പ്രധാന കണ്ണിയായ മധ്യവയസ്ക്കൻ അറസ്റ്റിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെ 700 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി എസ്.ഐ രഘുനാഥന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

കുറുമാത്തൂർ പൊക്കുണ്ടിലെ കുന്നുമ്പുറത്ത് പുതിയപുരയിൽ കെ.പി മുനീർ (42) ആണ് പിടിയിലായത്. വൈകുന്നേരം ഇയാൾ താമസി ക്കുന്ന അതിരിയാട് അഷ്റഫ് ക്വാർട്ടേഴ്സിലെ മുറി പരിശോധിച്ചാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

മുറിയിൽ ഉണ്ടായിരുന്ന ഒട്ടേറെ ചാക്കുകൾ നേരത്തെ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണെന്ന് കരുതുന്നു. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന റാക്കറ്റിലെ പ്രധാനിയാണ് മുനീറെന്ന് പോലീസ് പറഞ്ഞു. ഡ്രൈവർ മുനീർ, നിധീഷ്, ഷഫീഖ് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136580/a-middle-aged-man-who-is-the-main-link-in-the-supply-of-prohibited-tobacco-products-to-different-parts-of-the-district-has-been-arrested)