---
title: "#Cannabisplants| കണ്ണൂരിൽ റോഡരികിൽ കഞ്ചാവ് ചെടികൾ ; എക്സൈസ് കസ്റ്റഡിയിലെടുത്തു."
english_title: "#Cannabis plants on #roadside in #Kannur #Excise was taken into #custody."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136542/cannabis-plants-on-roadside-in-kannur-excise-was-taken-into-custody"
published_at: "2023-08-04T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd29326d577_Untitled-4_copy.jpg"
keywords: []
---

# #Cannabisplants| കണ്ണൂരിൽ റോഡരികിൽ കഞ്ചാവ് ചെടികൾ ; എക്സൈസ് കസ്റ്റഡിയിലെടുത്തു.

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ വി.പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന യിൽ നാല് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. താഴെചൊവ്വ - കാപ്പാട് റോഡിൽ വൈദ്യർകണ്ടിയിൽ റോഡരികിലായി കുറ്റിക്കാ ടുകൾക്കിടയിലാണ് കഞ്ചാവ് ചെടികൾ കാണപ്പെട്ടത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ വി.പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന യിൽ നാല് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. താഴെചൊവ്വ - കാപ്പാട് റോഡിൽ വൈദ്യർകണ്ടിയിൽ റോഡരികിലായി കുറ്റിക്കാ ടുകൾക്കിടയിലാണ് കഞ്ചാവ് ചെടികൾ കാണപ്പെട്ടത്.

126, 84,83,43 സെന്റിമീറ്റർ ഉയരത്തിലുള്ളവയായിരുന്നു ഇവ. എക്സസൈസ് കേസെടുത്തു. വൈകുന്നേരം താഴെചൊവ്വ, കാപ്പാട് ഭാഗ ങ്ങളിൽ എക്സൈസ് സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. പ്രിവന്റീവ് ഓഫീസർ കെ. ഷജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സനീബ്, കെ. രവിത്ത്, ഡ്രൈവർ എം. പ്രകാശൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136542/cannabis-plants-on-roadside-in-kannur-excise-was-taken-into-custody)