---
title: "#kannur|കണ്ണൂരിൽ ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തിൽ തീപ്പിടുത്തം ; തലശേരി സ്വദേശിയടക്കം 2 പേർക്ക് പൊള്ളലേറ്റ്  പരിക്ക്"
english_title: "A fire broke out in a dry cleaning establishment in Kannur 2 people, including a native of Thalassery, sustained burn injuries"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136511/a-fire-broke-out-in-a-dry-cleaning-establishment-in-kannur-2-people-including-a-native-of-thalassery-sustained-burn-injuries"
published_at: "2023-08-04T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd12edf4006_Untitled-1_copy.jpg"
keywords: []
---

# #kannur|കണ്ണൂരിൽ ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തിൽ തീപ്പിടുത്തം ; തലശേരി സ്വദേശിയടക്കം 2 പേർക്ക് പൊള്ളലേറ്റ്  പരിക്ക്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ അലവിലിൽ ഡ്രൈക്ലീനിംഗ് സ്ഥാപനത്തിന് തീ പിടിച്ച് രണ്ട് ജീവനക്കാർക്ക് സാരമായി പൊള്ളലേറ്റു. സാധന സാമഗ്രികൾ കത്തിനശിച്ചു. അലവിൽ, വി.കെ. ഹരീന്ദ്രന്റെ ഹരിതം എന്ന വീടിനോടു ചേർന്ന് പ്രവർത്തിക്കുന്ന മജസ്റ്റിക് ക്ലീനിംഗ് സെന്ററിനാണ് തീ പിടിച്ചത്. ക്ലീനിംഗ് സെന്ററിൽ ഉപയോഗിക്കുന്ന കെമിക്കൽസിൽ അബദ്ധത്തിൽ വൈദ്യുതി പ്രവഹിച്ചതോടെയാണ് തീപിടിത്തമുണ്ടായത്.

## Article Content

**കണ്ണൂർ: **കണ്ണൂർ അലവിലിൽ ഡ്രൈക്ലീനിംഗ് സ്ഥാപനത്തിന് തീ പിടിച്ച് രണ്ട് ജീവനക്കാർക്ക് സാരമായി പൊള്ളലേറ്റു. സാധന സാമഗ്രികൾ കത്തിനശിച്ചു. അലവിൽ, വി.കെ. ഹരീന്ദ്രന്റെ ഹരിതം എന്ന വീടിനോടു ചേർന്ന് പ്രവർത്തിക്കുന്ന മജസ്റ്റിക് ക്ലീനിംഗ് സെന്ററിനാണ് തീ പിടിച്ചത്. ക്ലീനിംഗ് സെന്ററിൽ ഉപയോഗിക്കുന്ന കെമിക്കൽസിൽ അബദ്ധത്തിൽ വൈദ്യുതി പ്രവഹിച്ചതോടെയാണ് തീപിടിത്തമുണ്ടായത്.

ഇതിനിടയിലാണ് ജീവനക്കാരായ തലശേരിയിലെ സുരേഷ് (51), പുതിയാപ്പറമ്പ് സ്വദേശി സതീഷ് (55) എന്നിവർക്ക് പൊള്ളലേറ്റത്. സാരമായി പൊള്ളലേറ്റ സുരേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷ യ്ക്കു ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊള്ളലേറ്റ സതീഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പരിക്കേറ്റവരെ സ്ഥാപനത്തിലുണ്ടായിരുന്നവരും, നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തീപിടിത്തത്തിൽ ഡ്രൈക്ലിനിംഗ് സ്ഥാപനത്തിലെ വാഷിംഗ് മെഷീൻ, ഡയർ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ കത്തിനശിച്ചു. 50,000 രൂപയുടെ നഷ്ടം കണ ക്കാക്കുന്നു. സംഭവമറിഞ്ഞ് കണ്ണൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സാണ് തീയണച്ചത്. സേനാംഗങ്ങൾ എത്തുന്നതിനു മുമ്പ് തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136511/a-fire-broke-out-in-a-dry-cleaning-establishment-in-kannur-2-people-including-a-native-of-thalassery-sustained-burn-injuries)