---
title: "കൊളവല്ലൂരിൽ കടയിൽ കയറി  സി.പി.എം. പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ് ; ബിജെപി. പ്രവർത്തകരെ  വെറുതെ വിട്ടു.  "
english_title: "#CPM entered the #shop in #Kovallur The case where the#activist was #hacked to #death;The #BJPThe #activists were #released."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136478/cpm-entered-the-shop-in-kovallur-the-case-where-theactivist-was-hacked-to-deaththe-bjpthe-activists-were-released"
published_at: "2023-08-04T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccf866372e3_download_(6).jpg"
keywords: []
---

# കൊളവല്ലൂരിൽ കടയിൽ കയറി  സി.പി.എം. പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ് ; ബിജെപി. പ്രവർത്തകരെ  വെറുതെ വിട്ടു.  

> **Lead Summary:** **പാനൂർ: **പാനൂർ കൊളവല്ലൂരിലെ സി.പി.എം. പ്രവർത്തകനെ കടയിൽ അതിക്രമിച്ച് കടന്ന് വെട്ടിക്കൊന്ന കേസിൽ പ്രതികളായ ബി.ജെ.പി.ആർ.എസ്.എസ്.പ്രവർത്തകരെ കോടതി വെറുതെ വിട്ടു.

## Article Content

**പാനൂർ: **പാനൂർ കൊളവല്ലൂരിലെ സി.പി.എം. പ്രവർത്തകനെ കടയിൽ അതിക്രമിച്ച് കടന്ന് വെട്ടിക്കൊന്ന കേസിൽ പ്രതികളായ ബി.ജെ.പി.ആർ.എസ്.എസ്.പ്രവർത്തകരെ കോടതി വെറുതെ വിട്ടു.

കുന്നോത്ത്പറമ്പിൽ എസ്.ടി.ഡി. ബൂത്ത് നടത്തിവന്ന സി.പി.എം. പ്രവർത്തകനായ മീത്തലെ കുന്നോത്ത്പറമ്പിലെ പള്ളേരി വടക്കയിൽ പി.വി.അജയനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ പൂവത്തിൻ കീഴിലെ കുണ്ടു പറമ്പത്ത് മനോജ് (44), തൂവ്വക്കുന്നിലെ കെ.പി. ഷിജിത്ത് (42), കുന്നോത്തുപറമ്പിലെ കൂളിച്ചാലിൽ ജിജേഷ് (37) , ചെറുവാഞ്ചേരിയിലെ പീടികയുള്ള പറമ്പത്ത് വിനീഷ് എന്ന ലാലി (38) , കുന്നോത്ത് പറമ്പിലെ കൂളിച്ചാലിൽ കെ.കെ.സജിത്ത് (40), പി.എൻ. മോഹനൻ (51) തറപുറത്ത് പ്രജേഷ് (38) എന്നിവരെയാണ് നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ജെ.വിമൽ കുറ്റവിമുക്തരാക്കിയത്.

കേസിൽ നാലാം പ്രതിയുടെ കുറ്റം ജുവനൈൽ കോടതിയിലാണുള്ളത്. ഏഴാം പ്രതി യേശു എന്ന രാജേഷ് കുമാർ പിന്നീട് കൊല്ലപ്പെട്ടിരുന്നു . 2009 മാർച്ച് 11 നായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്.

പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. എ.രേഷ്മയാണ് ഹാജരായത്. പ്രതികൾക്ക് വേ ണ്ടി അഭിഭാഷകരായ എൻ.ഭാസ്കരൻ നായർ, ടി.സുനിൽ കുമാർ, പി. പ്രേമരാജൻ എന്നിവരുമാണ് ഹാജരായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136478/cpm-entered-the-shop-in-kovallur-the-case-where-theactivist-was-hacked-to-deaththe-bjpthe-activists-were-released)