---
title: "#kallikandypallam| പുനർനിർമിച്ച കല്ലിക്കണ്ടിപ്പാലം  ഉദ്ഘാടനം ശനിയാഴ്ച നടക്കും ;  വൈകീട്ട്  6.30ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും."
english_title: "Renovated Kallikandi Bridge will be inaugurated on SaturdayPublic Works Department Minister PA Muhammad Riaz will inaugurate the event at 6.30 pm."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136461/renovated-kallikandi-bridge-will-be-inaugurated-on-saturdaypublic-works-department-minister-pa-muhammad-riaz-will-inaugurate-the-event-at-630-pm"
published_at: "2023-08-04T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cce73eae2d4_Untitled-1_copy.jpg"
keywords: []
---

# #kallikandypallam| പുനർനിർമിച്ച കല്ലിക്കണ്ടിപ്പാലം  ഉദ്ഘാടനം ശനിയാഴ്ച നടക്കും ;  വൈകീട്ട്  6.30ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.

> **Lead Summary:** **കുത്തുപറമ്പ്: **കുത്തുപറമ്പ് മണ്ഡലത്തിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിനെയും കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കതിരൂർ നാദാപുരം പാതയിലെ പ്രധാന പാലമാണ് കല്ലിക്കണ്ടി പാലം. മന്ത്രിയെ പാറാട് റോഡിൽ നിന്ന് സ്വീകരിച്ച് വനിതാ ശിങ്കാരിമേളം, മുത്തുക്കുട എന്നിവയോടെ ആനയിക്കും. പാലത്തിന് കുറുകെ കെട്ടിയ റിബൺ മുറിച്ചാണ് ഉദ്ഘാടനം ചെയ്യുക.

## Article Content

**കുത്തുപറമ്പ്: **കുത്തുപറമ്പ് മണ്ഡലത്തിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിനെയും കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കതിരൂർ നാദാപുരം പാതയിലെ പ്രധാന പാലമാണ് കല്ലിക്കണ്ടി പാലം. മന്ത്രിയെ പാറാട് റോഡിൽ നിന്ന് സ്വീകരിച്ച് വനിതാ ശിങ്കാരിമേളം, മുത്തുക്കുട എന്നിവയോടെ ആനയിക്കും. പാലത്തിന് കുറുകെ കെട്ടിയ റിബൺ മുറിച്ചാണ് ഉദ്ഘാടനം ചെയ്യുക.

മൂന്ന് കോടി ഒരു ലക്ഷം രൂപയാണ് അപ്രോച്ച് റോഡ് ഉൾപ്പെടെ പദ്ധതി ചെലവ്. 24 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. പാനൂരിനെയും കിഴക്കൻ മേഖലയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം പൂർത്തിയായ ഉടനെ ഫെബ്രുവരിയിൽ കെപി മോഹനൻ എം എൽ എ താത്കാലിക ഉദ്ഘാടനം നിർവഹിച്ചിരുന്നു.

ഔദ്യോഗിക ഉദ്ഘാടനത്തിൽ കെ പി മോഹനൻ എം എൽ എ അധ്യക്ഷത വഹിക്കും. കെ മുരളീധരൻ എം പി മുഖ്യാതിഥിയാവും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട്മാരായ വി കെ തങ്കമണി , കെ ലത, കുന്നോത്ത് പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.അനിൽകുമാർ, പി കെ അലി, ഇസ്മാഈൽ നെല്ലൂർ, കൊയമ്പ്രത്ത് ഇസ്മാഈൽ, വി വി പ്രസാദ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136461/renovated-kallikandi-bridge-will-be-inaugurated-on-saturdaypublic-works-department-minister-pa-muhammad-riaz-will-inaugurate-the-event-at-630-pm)