---
title: "#thalassery| തലശേരിയിൽ ജ്വല്ലറിയിൽ അതിക്രമം, ഉടമയെ അക്രമിച്ചു ; ആറംഗ സംഘത്തിനെതിരെ കേസ്"
english_title: "Trespass at jewelery shop in Thalassery, owner assaulted Case against the six-member gang"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136426/trespass-at-jewelery-shop-in-thalassery-owner-assaulted-case-against-the-six-member-gang"
published_at: "2023-08-04T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccc39b4218c_download_(4).jpg"
keywords: []
---

# #thalassery| തലശേരിയിൽ ജ്വല്ലറിയിൽ അതിക്രമം, ഉടമയെ അക്രമിച്ചു ; ആറംഗ സംഘത്തിനെതിരെ കേസ്

> **Lead Summary:** **തലശേരി: ** തലശേരിയിൽ ഇന്നോവ കാറിലെത്തിയ ആറംഗ സംഘം ജ്വല്ലറിയിൽ അതിക്രമിച്ചുകയറി ഉടമയെ കയ്യേറ്റം ചെയ്തു. എ.വി.കെ.നായർ റോഡിലെ ലിയഫാഷൻ ജ്വല്ലറി ഉടമ മുഹമ്മദ് തുഫൈലിനെ നെയാണ് കയ്യേറ്റം ചെയ്തത്.

## Article Content

**തലശേരി: ** തലശേരിയിൽ ഇന്നോവ കാറിലെത്തിയ ആറംഗ സംഘം ജ്വല്ലറിയിൽ അതിക്രമിച്ചുകയറി ഉടമയെ കയ്യേറ്റം ചെയ്തു. എ.വി.കെ.നായർ റോഡിലെ ലിയഫാഷൻ ജ്വല്ലറി ഉടമ മുഹമ്മദ് തുഫൈലിനെ നെയാണ് കയ്യേറ്റം ചെയ്തത്.

വൈകിട്ട് അഞ്ച് മണിയോടെയാ യിരുന്നു സംഭവം. കെ.എൽ 60 എഫ് 1879 ഇന്നോവയിലെ ത്തിയ ആറു പേരാണ് ആക്ര മിച്ചത്. സാമ്പത്തിക ഇടപാടാണ് അക്രമത്തിന് കാരണമത്രെ. ആഷിക് അബ്ദുള്ള എന്നയാളുമായി തുഫൈലിന് സാമ്പത്തിക ഇടപാടുണ്ടായിരു ന്നു.

ആഷിക് അബ്ദുള്ളയ്ക്ക് നൽകാനുള്ള പണം കിട്ടണമെന്നാവശ്യപ്പെട്ടാണ് സംഘം ആക്രമിച്ചത്. തുഫൈൽ നൽകിയ പരാതിയിൽ തലശേരി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136426/trespass-at-jewelery-shop-in-thalassery-owner-assaulted-case-against-the-six-member-gang)