---
title: "#MVGovindanmaster|  ഗണപതി വിഷയത്തിൽ നിലപാട് മാറ്റി സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ; ഗണപതി മിത്താണെന്ന് താനോ, ഷംസീറൊ പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ"
english_title: "#CPM State #Secretary #MV Govindan has #changed his #position on #Ganapati issue  #Govindan Mastersaid that neither he nor $Shamsir said that #Ganesha is a myth"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136384/cpm-state-secretary-mv-govindan-has-changed-his-position-on-ganapati-issue-govindan-mastersaid-that-neither-he-nor-shamsir-said-that-ganesha-is-a-myth"
published_at: "2023-08-04T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cca511ce3df_Untitled-3_copy.jpg"
keywords: []
---

# #MVGovindanmaster|  ഗണപതി വിഷയത്തിൽ നിലപാട് മാറ്റി സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ; ഗണപതി മിത്താണെന്ന് താനോ, ഷംസീറൊ പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** **കണ്ണൂർ : ** ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലായെന്നും താൻ പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗണപതിയും അല്ലാഹുവും വിശ്വാസ പ്രമാണത്തിന്റെ ഭാഗമല്ലേ, അതെങ്ങനെ മിത്താണെന്ന് പറയാൻ കഴിയും. ഷംസീറും അങ്ങനെ പറഞ്ഞിട്ടില്ല.

## Article Content

**കണ്ണൂർ : ** ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലായെന്നും താൻ പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗണപതിയും അല്ലാഹുവും വിശ്വാസ പ്രമാണത്തിന്റെ ഭാഗമല്ലേ, അതെങ്ങനെ മിത്താണെന്ന് പറയാൻ കഴിയും. ഷംസീറും അങ്ങനെ പറഞ്ഞിട്ടില്ല.

വെറുതെ തെറ്റിദ്ധരിപ്പിക്കുകയാണ്'. എം.വി.ഗോവിന്ദൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പത്ര സമ്മേനളത്തിന്റെ പ്രസക്ത ഭാഗങ്ങൾ കാണാതെ ഒരു വാക്കെടുത്ത് തലയും വാലുമില്ലാതെ കള്ളപ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ ഗണപതി മിത്താണെന്ന് എം.വി.ഗോവിന്ദൻ പറയുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഗണപതി മിത്താണോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, ഗണപതി മിത്തല്ലാതെ ശാസ്ത്രമാണോ എന്നായിരുന്നു എം.വി.ഗോവിന്ദൻ ചോദിച്ചത്.

മിത്തിനെ മിത്തായി തന്നെയാണ് കാണേണ്ടത്, ഇത് തുറന്നു പറയാൻ ഞങ്ങൾക്ക് ഒരു മടിയുമില്ലെന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136384/cpm-state-secretary-mv-govindan-has-changed-his-position-on-ganapati-issue-govindan-mastersaid-that-neither-he-nor-shamsir-said-that-ganesha-is-a-myth)