---
title: "#death| പെരിങ്ങത്തൂർ കിടഞ്ഞി  പുഴയിൽ  കുളിക്കാനിറങ്ങി  കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ."
english_title: "The body of the missing youth who went to bathe in Peringathur Katinji river was found."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136316/the-body-of-the-missing-youth-who-went-to-bathe-in-peringathur-katinji-river-was-found"
published_at: "2023-08-04T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc65b7c3590_Untitled-5_copy.jpg"
keywords: []
---

# #death| പെരിങ്ങത്തൂർ കിടഞ്ഞി  പുഴയിൽ  കുളിക്കാനിറങ്ങി  കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി .

> **Lead Summary:** **പെരിങ്ങത്തൂർ:** മയ്യഴിപുഴയിൽ കിടഞ്ഞി തുരുത്തിമുക്കിൽ നീന്തലിനിടെ ഇന്നലെ വൈകീട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി . തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ അനൂപ് നെയാണ് കണ്ടെത്തിയത് .

## Article Content

**പെരിങ്ങത്തൂർ:** മയ്യഴിപുഴയിൽ കിടഞ്ഞി തുരുത്തിമുക്കിൽ നീന്തലിനിടെ ഇന്നലെ വൈകീട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി . തുരുത്തിമുക്ക് ചെറുകുളങ്ങര സി.കെ അനൂപ് നെയാണ് കണ്ടെത്തിയത് .

നാല് സുഹൃത്തുക്കളോടൊപ്പം തോണിയിൽ എത്തി കിടഞ്ഞി ബോട്ടുജെട്ടിക്കു മുകളിൽ നിന്ന് പുഴയിലേക്ക് ചാടി കുളിക്കുന്നതിനിടയിലായിരുന്നു അപകടം . ഇന്നലെ രാത്രി ഏറെ വൈകിയും പുഴയുടെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല . തുടർന്ന് ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് . മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136316/the-body-of-the-missing-youth-who-went-to-bathe-in-peringathur-katinji-river-was-found)