---
title: "#missing |പെരിങ്ങത്തൂർ കിടഞ്ഞി  പുഴയിൽ  കുളിക്കാനിറങ്ങി കാണാതായ  യുവാവിനെ ഇനിയും കണ്ടെത്താനായില്ല  ; ഏറാമല സ്വദേശി അനൂപ് അശോകിനായി തിരച്ചിൽ തുടരുന്നു."
english_title: "The missing student who went to bathe in the Peringathur Katinji River is yet to be found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136226/the-missing-student-who-went-to-bathe-in-the-peringathur-katinji-river-is-yet-to-be-found"
published_at: "2023-08-03T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbafc1caaec_Untitled-1_copy.jpg"
keywords: []
---

# #missing |പെരിങ്ങത്തൂർ കിടഞ്ഞി  പുഴയിൽ  കുളിക്കാനിറങ്ങി കാണാതായ  യുവാവിനെ ഇനിയും കണ്ടെത്താനായില്ല  ; ഏറാമല സ്വദേശി അനൂപ് അശോകിനായി തിരച്ചിൽ തുടരുന്നു.

> **Lead Summary:** **പെരിങ്ങത്തൂർ: ** കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയായ തുരുത്തിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായത്. മാഹിപ്പുഴയുടെ ഭാഗമായതുകൊണ്ടുതന്നെ നല്ല അടിയൊഴുക്കുള്ള സ്ഥലമാണിത്.

## Article Content

**പെരിങ്ങത്തൂർ: ** കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയായ തുരുത്തിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായത്. മാഹിപ്പുഴയുടെ ഭാഗമായതുകൊണ്ടുതന്നെ നല്ല അടിയൊഴുക്കുള്ള സ്ഥലമാണിത്.

ഏറാമലയിൽ നിന്നും പുഴ മുറിച്ചുകടന്ന സംഘം തിരികെ കിടഞ്ഞി ബോട്ട് ജെട്ടിയിൽ നിന്നും മടങ്ങവെ ആണ് കൂട്ടത്തിലുണ്ടായയാൾ അപകടത്തിൽ പെട്ടത്. ഓർക്കാട്ടേരി ഏറാമല ചെറുകുളങ്ങര സ്വദേശി അനൂപ് അശോകനെയാണ് (28) കാണാതായത്.

വിവരമറിഞ്ഞയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ഫോഴ്‌സ്‌ സംഘവും സ്ഥലത്തുണ്ട്. ഇന്ന് വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടമുണ്ടായത്. രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136226/the-missing-student-who-went-to-bathe-in-the-peringathur-katinji-river-is-yet-to-be-found)