---
title: "#death| ഓൺ ചെയ്തു വച്ച മൊബൈൽ ചാർജറിൽ കടിച്ചു , എട്ട് മാസം പ്രായമായ കുഞ്ഞ് ഷോക്കേറ്റു മരിച്ചു "
english_title: "An #eight-month-old #baby #died of #shock after being bitten by a #switched-on #mobile #phone charger"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136114/an-eight-month-old-baby-died-of-shock-after-being-bitten-by-a-switched-on-mobile-phone-charger"
published_at: "2023-08-03T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb46a50f385_Untitled-2_copy.jpg"
keywords: []
---

# #death| ഓൺ ചെയ്തു വച്ച മൊബൈൽ ചാർജറിൽ കടിച്ചു , എട്ട് മാസം പ്രായമായ കുഞ്ഞ് ഷോക്കേറ്റു മരിച്ചു 

> **Lead Summary:** **** പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാറിലാണ് ദാരുണസംഭവമുണ്ടായത്.

## Article Content

**** പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാറിലാണ് ദാരുണസംഭവമുണ്ടായത്.

കുട്ടി ചാർജർ പിന്നിൽ കടിക്കുകയായിരുന്നു. സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകൾ സാന്നിധ്യയാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്തിയ ശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനു കാരണമായത്.

കുഞ്ഞ് ചാർജർ കയ്യിലെടുത്ത് പിൻ വായിൽ ഇടുകയായിരുന്നു. ഷോക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136114/an-eight-month-old-baby-died-of-shock-after-being-bitten-by-a-switched-on-mobile-phone-charger)