---
title: "#death|ജോലിക്ക് പോകവേ   മാഹി റെയിൽവെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു"
english_title: "A middle-aged man died after collapsing near Mahi railway station on his way to work"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136066/a-middle-aged-man-died-after-collapsing-near-mahi-railway-station-on-his-way-to-work"
published_at: "2023-08-03T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb2f4345796_download_(2).jpg"
keywords: []
---

# #death|ജോലിക്ക് പോകവേ   മാഹി റെയിൽവെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു

> **Lead Summary:** **മാഹി: **ജോലിക്ക് പോകുന്നതിനിടെ മധ്യവയസ്കൻ മാഹി റെയിൽവെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു. കെ.ടി.സി മാഹി ബ്രാഞ്ചിൽ ജീവനക്കാരനായ മന്തരത്തൂരിലെ കൂടക്കണ്ടിത്താഴ ‘ശ്രീരാഗ’ത്തിൽ ജയനാരായണനാണ് മരിച്ചത്.

## Article Content

**മാഹി: **ജോലിക്ക് പോകുന്നതിനിടെ മധ്യവയസ്കൻ മാഹി റെയിൽവെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു. കെ.ടി.സി മാഹി ബ്രാഞ്ചിൽ ജീവനക്കാരനായ മന്തരത്തൂരിലെ കൂടക്കണ്ടിത്താഴ ‘ശ്രീരാഗ’ത്തിൽ ജയനാരായണനാണ് മരിച്ചത്.

പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ഗംഗാധരൻ നമ്പ്യാരുടെയും സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: സീന. മക്കൾ: അദ്വൈത്, മംഗൾ. സഹോദരി: സന്ധ്യ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136066/a-middle-aged-man-died-after-collapsing-near-mahi-railway-station-on-his-way-to-work)