---
title: "#mokeri |മൊകേരി സർവ്വീസ് സഹകരണ ബേങ്കിൽ പ്രതിഭാ സംഗമം നടന്നു."
english_title: "#Pratibha Sangam was held at# Mokeri #Service #Cooperative #Bank."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136002/pratibha-sangam-was-held-at-mokeri-service-cooperative-bank"
published_at: "2023-08-02T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca863ce631d_Untitled-2_copy.jpg"
keywords: []
---

# #mokeri |മൊകേരി സർവ്വീസ് സഹകരണ ബേങ്കിൽ പ്രതിഭാ സംഗമം നടന്നു.

> **Lead Summary:** **മൊകേരി: ** മൊകേരി സർവ്വീസ് സഹകരണ ബേങ്കിൽ പ്രതിഭാ സംഗമം നടന്നു. കെ.മുരളീധരൻ എം.പി.ഉദ്ഘാടനവും ഉപഹാര സമർപ്പണവും കേഷ് അവാർഡ് വിതരണവും നടത്തി. മുഴുവൻ വിഷയങ്ങളിലും A+ നേടിയ SSLC, +2 നേടിയവരേയും ഉന്നത വിജയികളെയും അനുമോദിച്ചു.

## Article Content

**മൊകേരി: ** മൊകേരി സർവ്വീസ് സഹകരണ ബേങ്കിൽ പ്രതിഭാ സംഗമം നടന്നു. കെ.മുരളീധരൻ എം.പി.ഉദ്ഘാടനവും ഉപഹാര സമർപ്പണവും കേഷ് അവാർഡ് വിതരണവും നടത്തി. മുഴുവൻ വിഷയങ്ങളിലും A+ നേടിയ SSLC, +2 നേടിയവരേയും ഉന്നത വിജയികളെയും അനുമോദിച്ചു.

സെൻട്രൽ യൂനിവേഴ്സിറ്റിയിൽ നിന്നും ജന്തുശാസ്തത്തിൽ ഡോക്ട്രേറ്റ് നേടിയ ഷംന രാജനേയും അനുമോദിച്ചു. ബാങ്ക് പ്രസി.ഹരിദാസ് മൊകേരി അധ്യക്ഷത വഹിച്ചു. അജീഷ് കെ ,അനിൽ വള്ള്യായി, യു.എൻ ഭവിത, പി.ഗോവിന്ദൻ ,കെ ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136002/pratibha-sangam-was-held-at-mokeri-service-cooperative-bank)