---
title: "#Pantakkal  |കേന്ദ്ര സർക്കാറിൻ്റെ പി.എം ശ്രീ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പന്തക്കൽ ഐ.കെ കുമാരൻ  ഗവ.ഹയർ സെക്കൻ്ററി സ്കൂൾ"
english_title: "#Pantakkal #IK Kumaran Govt. Higher Secondary #School has been selected for the #Central #Government's #PM Shri Scheme."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135954/pantakkal-ik-kumaran-govt-higher-secondary-school-has-been-selected-for-the-central-governments-pm-shri-scheme"
published_at: "2023-08-02T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca575422cb5_Untitled-1_copy.jpg"
keywords: []
---

# #Pantakkal  |കേന്ദ്ര സർക്കാറിൻ്റെ പി.എം ശ്രീ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പന്തക്കൽ ഐ.കെ കുമാരൻ  ഗവ.ഹയർ സെക്കൻ്ററി സ്കൂൾ

> **Lead Summary:** **പന്തക്കൽ: **കേന്ദ്ര സർക്കാറിൻ്റെ പി.എം ശ്രീ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പന്തക്കൽ ഐ.കെ കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാലയങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പി.എം ശ്രീ. കോടി ക്കണക്കിന് രൂപയുടെ പദ്ധതികൾ ഇനി വിദ്യാലയത്തിൽ നടപ്പാക്കും. ഇന്ത്യാ ഗവണ്മെന്റ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പിഎം ശ്രീ പദ്ധതിയിൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

**പന്തക്കൽ: **കേന്ദ്ര സർക്കാറിൻ്റെ പി.എം ശ്രീ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പന്തക്കൽ ഐ.കെ കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാലയങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പി.എം ശ്രീ. കോടി ക്കണക്കിന് രൂപയുടെ പദ്ധതികൾ ഇനി വിദ്യാലയത്തിൽ നടപ്പാക്കും. ഇന്ത്യാ ഗവണ്മെന്റ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പിഎം ശ്രീ പദ്ധതിയിൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

വിദ്യാലയങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് ഇന്ത്യാ ഗവണ്മെന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് പി.എം ശ്രീ. കോടിക്കണക്കിനു രൂപയാണ് സർക്കാർ ഈ പദ്ധതിക്കായി നീക്കി വച്ചിട്ടുള്ളത്.

മാഹിയിൽ നിന്നും ഈ പദ്ധതിയിലേക്ക് തിരഞ്ഞെക്കപ്പെട്ട ഏക വിദ്യാലയം കൂടിയാണ് പന്തക്കൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ. ആഹ്ലാദസൂചകമായി വിദ്യാലയത്തിൽ ജനസമ്പർക്ക റാലി നടത്തി.

സ്കൂൾ വൈസ് പ്രിൻസിപ്പൽ വി വി ചാന്ദിനി, കെ പി സുധീർ, ജവഹർ, ഷിജു, റീജേഷ് രാജൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രസിത, കെ.ഗീത, മദർ പി ടി എ പ്രസിഡന്റ്‌ അഫീല തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135954/pantakkal-ik-kumaran-govt-higher-secondary-school-has-been-selected-for-the-central-governments-pm-shri-scheme)