---
title: "#panoor|  മണിപ്പൂരിന് ഐക്യദാർഡ്യവുമായി കേരള പ്രവാസി സംഘം പാനൂർ ഏറിയാ കമ്മിറ്റി"
english_title: "#Kerala Pravasi Sangam #Panoor Area #Committee stands in #solidarity with #Manipur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135833/kerala-pravasi-sangam-panoor-area-committee-stands-in-solidarity-with-manipur"
published_at: "2023-08-02T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca04f307f3f_Untitled-3_copy.jpg"
keywords: []
---

# #panoor|  മണിപ്പൂരിന് ഐക്യദാർഡ്യവുമായി കേരള പ്രവാസി സംഘം പാനൂർ ഏറിയാ കമ്മിറ്റി

> **Lead Summary:** ** പാനൂർ: ** കേരളപ്രവാസി സംഘം പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ, മണിപ്പൂർ ജനതയെ രക്ഷിക്കുക, വംശീയ വർഗ്ഗീയ കലാപം അടിച്ചമർത്തുക, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ കലാപകാരികളോടുള്ള മൃദു സമീപനം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങളുമായ് മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനവും ബസ്സ് സ്റ്റാന്റിൽ പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.

## Article Content

** പാനൂർ: ** കേരളപ്രവാസി സംഘം പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ, മണിപ്പൂർ ജനതയെ രക്ഷിക്കുക, വംശീയ വർഗ്ഗീയ കലാപം അടിച്ചമർത്തുക, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ കലാപകാരികളോടുള്ള മൃദു സമീപനം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങളുമായ് മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനവും ബസ്സ് സ്റ്റാന്റിൽ പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.

പ്രവാസി സംഘം പാനൂർ ഏറിയ പ്രസിഡണ്ട് സി.കെ.ശ്രീജേഷിന്റെ അദ്ധ്യക്ഷതയിൽ മൊകേരി പഞ്ചായത്ത് പ്രസിഡണ്ടും പ്രവാസി സംഘം നേതാവുമായ പി.വത്സൻ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം അഷറഫ്, അഷ്ക്കർ ടി.ടി. എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം മിനീഷ ടീച്ചർ, പി.വി.രവി, രമേഷ് കുമാർ എ.പി , രവി കരിയാട്, മനോജ് ചാൾസ്, സന്തോഷ് പാനൂർ, നാസർ സന, വി.പി.റഫീഖ് , കണ്ണോത്ത്, കെ.കെ.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135833/kerala-pravasi-sangam-panoor-area-committee-stands-in-solidarity-with-manipur)