കൂത്ത്പറമ്പ്:(www.panoornews.in) ഒ.ബി.സി മോർച്ച കൂത്ത്പറമ്പ് മണ്ഡലം പ്രസിഡണ്ട് ജയദേവൻ മൊകേരി നിര്യാതനായി മൊകേരി കടേപ്രം ശ്രീനാരായണ മഠത്തിന് സമീപം പുന്നക്കണ്ടി മാധവിയത്തിൽ ജയദേവൻ (56) നിര്യാതനായി.



ഒബിസി മോർച്ച കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട്, പ്രവാസി ക്ഷേമ സമിതി ജില്ല വൈസ് പ്രസിഡണ്ട്, കടേപ്രം ശ്രീനാരായണ മഠം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പരേതനായ അച്ചുതന്റെയും കല്ലുവിന്റെയും മകനാണ്.
തൃപ്പങ്ങോട്ടൂർ ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് ഷീബയാണ് ഭാര്യ. കെ.കെ.വി.എം ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപിക അക്ഷരി ദേവ്, ദുബൈയിൽ എഞ്ചിനീയറായ അപർണ്ണ ദേവ് എന്നിവർ മക്കളാണ്. സെൻട്രൽ നര വൂർ എൽപി സ്ക്കൂൾ അധ്യാപകനായ ആശിഷ് മരുമകനാണ്. സംസ്കാരം നാളെ നടക്കും.
#OBC #Morcha #Koothparamba Mandalam #President #JayadevanMokeri #passed away
