---
title: "#arrest|എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ; പിണറായിയിൽ വ്യാപാരി  റിമാൻ്റിൽ"
english_title: "An eight-year-old girl was molested Merchant remanded in Pinarayi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135403/an-eight-year-old-girl-was-molested-merchant-remanded-in-pinarayi"
published_at: "2023-07-31T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7ebad3751f_Untitled-1_copy.jpg"
keywords: []
---

# #arrest|എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ; പിണറായിയിൽ വ്യാപാരി  റിമാൻ്റിൽ

> **Lead Summary:** **പിണറായി: ** എട്ട് വയസുള്ള പെൺകുട്ടിയെ ഐസ് തരാമെന്ന് പറഞ്ഞ് വീട്ടിൽ കൂട്ടിക്കൊണ്ടുപോയ വ്യാപാരി പീഡനത്തിനിരയാക്കി. പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് എസ്.ഐ ബി.എസ് ബാവിഷിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

## Article Content

**പിണറായി: ** എട്ട് വയസുള്ള പെൺകുട്ടിയെ ഐസ് തരാമെന്ന് പറഞ്ഞ് വീട്ടിൽ കൂട്ടിക്കൊണ്ടുപോയ വ്യാപാരി പീഡനത്തിനിരയാക്കി. പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് എസ്.ഐ ബി.എസ് ബാവിഷിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

വാളാങ്കിച്ചാലിലെ പലചരക്ക് കടക്കാരനായ ഉമ്പായി (65)യാണ് റിമാൻ്റിലായത്. 2 ദിവസം മുമ്പ് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. പിണറായി പോലീസ് സ്റ്റേഷൻ പരിധിയിലെ എട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്.

കടയിൽ ഐസ് ഇല്ലെന്നും കടയ്ക്ക് സമീപത്തെ വീട്ടിലാണെന്നും പറഞ്ഞ് ഇയാൾ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നത്രെ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135403/an-eight-year-old-girl-was-molested-merchant-remanded-in-pinarayi)