---
title: "#kannur|കണ്ണൂരിൽ  തൊഴിലുറപ്പ് തൊഴിലാളിയുടെ  വീട്ടിൽ മോഷണം ; വീട് പണിക്ക് വച്ച 18,000 രൂപയും, ഒന്നര പവനും കവർന്നു."
english_title: "#Theft in the #house of a #bonded laborer in #Kannur 18,000 rupees and one and a #half #pawan were #stolen."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135384/theft-in-the-house-of-a-bonded-laborer-in-kannur-18000-rupees-and-one-and-a-half-pawan-were-stolen"
published_at: "2023-07-31T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7e0f7b1974_1200_64be5cef70dbe_Untitled-1_copy_(1).jpg"
keywords: []
---

# #kannur|കണ്ണൂരിൽ  തൊഴിലുറപ്പ് തൊഴിലാളിയുടെ  വീട്ടിൽ മോഷണം ; വീട് പണിക്ക് വച്ച 18,000 രൂപയും, ഒന്നര പവനും കവർന്നു.

> **Lead Summary:** **കണ്ണൂർ : **പള്ളിപ്പൊയിൽ ബേങ്ക് റോഡിൽ കര്യാടത്ത് സരോജിനിയുടെ വീട്ടിലാണ് തിങ്കളാഴ്ച പകൽ മോഷണം നടന്നത്. ഒന്നര പവനും 18,000 രൂപയുമാണ് കളവ് പോയത്. തൊഴിലുറപ്പ് ജോലിക്കുപോയ സരോജിനി പകൽ രണ്ട് മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് വീട് തുറന്നത്കണ്ടത്.

## Article Content

**കണ്ണൂർ : **പള്ളിപ്പൊയിൽ ബേങ്ക് റോഡിൽ കര്യാടത്ത് സരോജിനിയുടെ വീട്ടിലാണ് തിങ്കളാഴ്ച പകൽ മോഷണം നടന്നത്. ഒന്നര പവനും 18,000 രൂപയുമാണ് കളവ് പോയത്. തൊഴിലുറപ്പ് ജോലിക്കുപോയ സരോജിനി പകൽ രണ്ട് മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് വീട് തുറന്നത്കണ്ടത്.

പുതിയ വീടിന്റെ നിർമ്മാണ പ്രവ്യർത്തി നടക്കുന്നതിനാൽ ഒരു മുറി വീട്ടിലാണ് താമസം. വലിയ അടച്ചുറപ്പ് ഈ വീട്ടിനില്ല. കിടക്കയുടെ അടിയിലായാണ് സരോജിനി അലമാരയുടെ താക്കോൽ വെച്ചത്.

അവിടെ നിന്ന് താക്കോൽ എടുത്താണ് അലമാര തുറന്ന് മോഷണം നടത്തിയെന്നാണ് പ്രാഥമികവിവരം. വിവരം ലഭിച്ചതിനെ തുടർന്ചക്കരക്കൽ പോലീസിസ് സ്റ്റേഷൻ എസ് ഐ എം സി പവനന്റെ നേതൃത്വത്തിൽ പോലിസ് എത്തി പ്രാഥമിക പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135384/theft-in-the-house-of-a-bonded-laborer-in-kannur-18000-rupees-and-one-and-a-half-pawan-were-stolen)