---
title: "#accident |  നാദാപുരത്ത്   കാർ നിയന്ത്രണം വിട്ടു; നാടുകാരുടെ സമയോചിത ഇടപെടൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Car lost control in Nadapuram The travelers were miraculously saved by the timely intervention of the locals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135256/car-lost-control-in-nadapuram-the-travelers-were-miraculously-saved-by-the-timely-intervention-of-the-locals"
published_at: "2023-07-31T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7706fcdd16_Untitled-4_copy.jpg"
keywords: []
---

# #accident |  നാദാപുരത്ത്   കാർ നിയന്ത്രണം വിട്ടു; നാടുകാരുടെ സമയോചിത ഇടപെടൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** നാദാപുരം : വരിക്കോളിയിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. നാടുകാരുടെ സമയോചിത ഇടപെട്ടിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പകൽ വരിക്കോളി തണൽമരത്തിനു സമീപം നിയന്ത്രണം വിട്ട കാർ സമീപത്തെ കുഴിയിൽ തലകീഴായി മറിയുകയായിരുന്നു.

## Article Content

നാദാപുരം : വരിക്കോളിയിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. നാടുകാരുടെ സമയോചിത ഇടപെട്ടിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പകൽ വരിക്കോളി തണൽമരത്തിനു സമീപം നിയന്ത്രണം വിട്ട കാർ സമീപത്തെ കുഴിയിൽ തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽപ്പെട്ട യാത്രക്കാരെ പ്രദേശവാസികൾ സാഹസികമായി രക്ഷപ്പെടുത്തി.റോഡിൽ നിന്നും ചതുപ്പ് നിലത്തിലെ കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ നേരെയാക്കിയാണ് യാത്രക്കാരായ യുവതികളേയും, കുട്ടികളെയും പുറത്തെടുത്തത്.

ആർക്കും കാര്യമായ പരിക്ക് ഇല്ല. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് കാർ റോഡിലേക്ക് എത്തിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135256/car-lost-control-in-nadapuram-the-travelers-were-miraculously-saved-by-the-timely-intervention-of-the-locals)