---
title: "#nreg |തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ ശ്രമം ഉപേക്ഷിക്കണമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ പാനൂർ ഏരിയ സമ്മേളനം "
english_title: "#NREG Workers' #Union #Panoor area #meeting wants to abandon the #central #government's #attempt to #destroy the# job #guarantee #scheme"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135247/nreg-workers-union-panoor-area-meeting-wants-to-abandon-the-central-governments-attempt-to-destroy-the-job-guarantee-scheme"
published_at: "2023-07-31T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c765d7d70ee_Untitled-2_copy.jpg"
keywords: []
---

# #nreg |തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ ശ്രമം ഉപേക്ഷിക്കണമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ പാനൂർ ഏരിയ സമ്മേളനം 

> **Lead Summary:** **ചമ്പാട്: ** തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ ശ്രമം ഉപേക്ഷിക്കണമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ പാനൂർ ഏരിയ സമ്മേളനം . ചമ്പാട് ചോതാവൂർ ഹയർ സെക്കഡറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.അജിതരാജൻ, എംപി മുകുന്ദൻ, യുകെ പുഷ്പ എന്നിവരുൾപ്പെടുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

## Article Content

**ചമ്പാട്: ** തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ ശ്രമം ഉപേക്ഷിക്കണമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ പാനൂർ ഏരിയ സമ്മേളനം . ചമ്പാട് ചോതാവൂർ ഹയർ സെക്കഡറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു.അജിതരാജൻ, എംപി മുകുന്ദൻ, യുകെ പുഷ്പ എന്നിവരുൾപ്പെടുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

എ ശൈലജ രക്തസാക്ഷി പ്രമേയവും, വിപി സരള അനുശോചന പ്രമേയവുമവതരി പ്പിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി ഇ വിജയൻ പ്രവർത്തന റിപ്പോർട്ടും,ജില്ലാ പ്രസിഡൻ്റ് തങ്കമ്മ സ്ക്കറിയ സംഘടന റിപ്പോർട്ടുമവതരിപ്പിച്ചു.

സ്വാഗതസംഘം ചെയർമാൻ കെഇ മോഹനൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: അജിതരാജൻ (പ്രസിഡൻ്റ്) പി സരോജിനി, കെ ലത (വൈസ് പ്രസിഡൻ്റ്).ഇ വിജയൻ (സെക്രട്ടറി). വിപി സരള, കെ കമല (ജോ: സെക്രട്ടറി). പികെ സൗമിനി (ട്രഷറർ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135247/nreg-workers-union-panoor-area-meeting-wants-to-abandon-the-central-governments-attempt-to-destroy-the-job-guarantee-scheme)