---
title: "#mahi| മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ സീറ്റൊഴിവ് "
english_title: "Graduate Seat Vacancy in Mahi Community College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135210/graduate-seat-vacancy-in-mahi-community-college"
published_at: "2023-07-31T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c753f91c1bd_Untitled-7_copy.jpg"
keywords: []
---

# #mahi| മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ സീറ്റൊഴിവ് 

> **Lead Summary:** **മാഹി : **പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കമ്യൂണിറ്റി കേളേജിൽ ബി കോം, ബി.ബി. എ. , ബി.വോക് ഫാഷൻ ഡിസൈനിംഗ്, ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്സുകളിൽ പൊതുവിഭാഗത്തിലും സംവരണ വിഭാഗത്തിലും ഒഴിവുകൾ ഉണ്ട്.

## Article Content

**മാഹി : **പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കമ്യൂണിറ്റി കേളേജിൽ ബി കോം, ബി.ബി. എ. , ബി.വോക് ഫാഷൻ ഡിസൈനിംഗ്, ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്സുകളിൽ പൊതുവിഭാഗത്തിലും സംവരണ വിഭാഗത്തിലും ഒഴിവുകൾ ഉണ്ട്.

താൽപ്പര്യമുള്ള വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം മാഹി എസ് പി ഓഫീസിനടുത്തുള്ള സർവ്വകലാശാല ഓഫീസിൽ ഓഗസ്റ്റ് 1നു രാവിലെ 10.30 ന് ഹാജരാകേണ്ടതാണ്. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ അന്ന് തന്നെ ഫീസ് ഓൺലൈൻ ആയി സർവ്വകലാശാല അക്കൗണ്ടിൽ അടക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135210/graduate-seat-vacancy-in-mahi-community-college)