---
title: "#neetexam| നീറ്റ് എസ്.എസ് 2023 സെപ്റ്റംബർ 9,10 തീയതികളിൽ ;  കേരളത്തിൽ 4 പരീക്ഷാ കേന്ദ്രങ്ങൾ "
english_title: "NEET SS 2023 on 9th and 10th September 4 examination centers in Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/134628/neet-ss-2023-on-9th-and-10th-september-4-examination-centers-in-kerala"
published_at: "2023-07-29T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4a560910d5_Untitled-3_copy.jpg"
keywords: []
---

# #neetexam| നീറ്റ് എസ്.എസ് 2023 സെപ്റ്റംബർ 9,10 തീയതികളിൽ ;  കേരളത്തിൽ 4 പരീക്ഷാ കേന്ദ്രങ്ങൾ 

> **Lead Summary:** **കണ്ണൂർ : ** സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ദേശീയതല പരീക്ഷയായ ‘നീറ്റ്-എസ്.എസ് 2023’ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്.

## Article Content

**കണ്ണൂർ : ** സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ദേശീയതല പരീക്ഷയായ ‘നീറ്റ്-എസ്.എസ് 2023’ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്.

https://natboard.edu.in വഴി ആഗസ്റ്റ് 16വരെ അപേക്ഷിക്കാം. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-സൂപ്പർ സ്പെഷാലിറ്റി (നീറ്റ്-എസ്.എസ്2023) വിജ്ഞാപനവും വിശദ വിവരങ്ങളും https://natboard.edu.inൽ ലഭ്യമാണ്. പരീക്ഷഫീസ് 4250 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ഓൺലൈനായി ഫീസ് അടക്കാം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/134628/neet-ss-2023-on-9th-and-10th-september-4-examination-centers-in-kerala)