---
title: "#panoor | മിനിമം കൂലിയെങ്കിലും പ്രീ പ്രൈമറി മേഖലയിൽ പണിയെടുക്കുന്നവർക്ക് നൽകണമെന്ന് പി.പി.ടി.എച്ച്.ഒ മേഖലാ കൺവെൻഷൻ"
english_title: "#PPTHO #Regional #Convention to #pay at least #minimum #wages to those #working in the #pre-primary #sector"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/134506/pptho-regional-convention-to-pay-at-least-minimum-wages-to-those-working-in-the-pre-primary-sector"
published_at: "2023-07-28T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3de6a1edd9_Untitled-3_copy.jpg"
keywords: []
---

# #panoor | മിനിമം കൂലിയെങ്കിലും പ്രീ പ്രൈമറി മേഖലയിൽ പണിയെടുക്കുന്നവർക്ക് നൽകണമെന്ന് പി.പി.ടി.എച്ച്.ഒ മേഖലാ കൺവെൻഷൻ

> **Lead Summary:** **പാനൂർ: ** കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കിയ മിനിമം കൂലിയെങ്കിലും പ്രീ പ്രൈമറി മേഖലയിലുള്ളവർക്ക് സർക്കാർ നൽകണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് കൺവീനർ ഇ. മനീഷ്. എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേർസ് ആൻ്റ് ഹെൽപ്പേർസ് ഓർഗനൈസേഷൻ (പി.പി.ടി.എച്ച്.ഒ) മേഖല കൺവെൻഷൻ പാനൂർ പ്രസ് ഫോറം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പാനൂർ: ** കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കിയ മിനിമം കൂലിയെങ്കിലും പ്രീ പ്രൈമറി മേഖലയിലുള്ളവർക്ക് സർക്കാർ നൽകണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് കൺവീനർ ഇ. മനീഷ്. എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേർസ് ആൻ്റ് ഹെൽപ്പേർസ് ഓർഗനൈസേഷൻ (പി.പി.ടി.എച്ച്.ഒ) മേഖല കൺവെൻഷൻ പാനൂർ പ്രസ് ഫോറം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയ്ഡഡ് പ്രീ പ്രൈമറി അധ്യാപികമാർക്കും, ഹെൽപ്പേർസിനും നീതി ലഭിക്കാൻ ശക്തമായ സമര, നിയമ പോരാട്ടങ്ങൾക്ക് കേരളം വേദിയാകാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.പി.ടി.എച്ച്.ഒ ജില്ലാ ജനറൽ സെക്രട്ടറി വി. വിജയഷോമ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വി.പി.ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി. ഷീന പ്രകാശ്, രജിന പുതുശേരി, കെ.ലിജി, എൻ.എം.സുമ എന്നിവർ സംസാരിച്ചു. കെ.മിനിഷ സ്വാഗതവും, ബേബി സബിന നന്ദിയും പറഞ്ഞു. തലശേരി സൗത്ത്, തലശേരി നോർത്ത്, ചൊക്ലി, പാനൂർ, കൂത്തുപറമ്പ് ഉപജില്ല കമ്മറ്റികൾ കൺവെൻഷനിൽ രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/134506/pptho-regional-convention-to-pay-at-least-minimum-wages-to-those-working-in-the-pre-primary-sector)