---
title: "#kannurairport  |  കണ്ണൂർ വിമാനത്താവളത്തിൽ  വീണ്ടും സ്വർണ്ണം പിടികൂടി."
english_title: "#Gold #seized again at #Kannur #airport."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/134491/gold-seized-again-at-kannur-airport"
published_at: "2023-07-28T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3d11ba2fc0_Untitled-1_copy.jpg"
keywords: []
---

# #kannurairport  |  കണ്ണൂർ വിമാനത്താവളത്തിൽ  വീണ്ടും സ്വർണ്ണം പിടികൂടി.

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരനിൽ നിന്ന് എയർപോർട്ട് പോലീസ് ഇത്തവണ പിടികൂടിയത് 221 ഗ്രാം സ്വർണ്ണമാണ്. ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് ബന്തടുക്ക സ്വദേശി അഹമ്മ ദ് കബീർ റിഫായിൽ നിന്നാണ് 10.14 ലക്ഷം രൂപ വിലവരുന്ന 221.33 ഗ്രാം സ്വർണ്ണം പിടികൂടിയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരനിൽ നിന്ന് എയർപോർട്ട് പോലീസ് ഇത്തവണ പിടികൂടിയത് 221 ഗ്രാം സ്വർണ്ണമാണ്. ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് ബന്തടുക്ക സ്വദേശി അഹമ്മ ദ് കബീർ റിഫായിൽ നിന്നാണ് 10.14 ലക്ഷം രൂപ വിലവരുന്ന 221.33 ഗ്രാം സ്വർണ്ണം പിടികൂടിയത്.

കസ്റ്റംസ് പരിശോധനയിൽ കണ്ടെത്താത്ത സ്വർണ്ണമാണ് കണ്ണൂർ രാജ്യാ ന്തര വിമാനത്താവളത്തിൽ നിന്ന് നിരവധി തവണ എയർപോർട്ട് പോലീസ് പിടികൂടിയത്. ഈ മാസം മാത്രം നാലു തവണ യായി 2,178 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തിട്ടുണ്ട്.

കസ്റ്റംസ് ഈ മാസം നാല് തവണയായി 3873 ഗ്രാം സ്വർണ്ണം പിടികൂടി. ഇതോടെ ജൂലൈ മാസം മാത്രം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 2.8 കോടിയുടെ 6.05 കിലോ സ്വർണ്ണം പിടികൂടിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/134491/gold-seized-again-at-kannur-airport)