---
title: "#accident|ചമ്പാട് ജംഗ്ഷനിൽ വാഹനാപകടം ; ആക്ടീവ സ്കൂട്ടർ  നാഷണൽ പെർമിറ്റ് ലോറിക്കടിയിൽ, ചെണ്ടയാട് സ്വദേശികളായ ഉപ്പയും, മകനും രക്ഷപ്പെട്ടത്  തലനാരിഴക്ക്"
english_title: "# accident at #Champat #JunctionActiva #scooter# National #Permit under the #lorry, #father and #son, both natives of #Chendayadu, #escaped head-on."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/134372/accident-at-champat-junctionactiva-scooter-national-permit-under-the-lorry-father-and-son-both-natives-of-chendiadu-escaped-head-on"
published_at: "2023-07-28T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3680fda590_Untitled-3_copy.jpg"
keywords: []
---

# #accident|ചമ്പാട് ജംഗ്ഷനിൽ വാഹനാപകടം ; ആക്ടീവ സ്കൂട്ടർ  നാഷണൽ പെർമിറ്റ് ലോറിക്കടിയിൽ, ചെണ്ടയാട് സ്വദേശികളായ ഉപ്പയും, മകനും രക്ഷപ്പെട്ടത്  തലനാരിഴക്ക്

> **Lead Summary:** **ചമ്പാട്: **ചമ്പാട് ജംഗ്ഷനിൽ വാഹനാപകടം , ആക്ടീവ സ്കൂട്ടർ നാഷണൽ പെർമിറ്റ് ലോറിക്കടിയിൽ, ചെണ്ടയാട് സ്വദേശികളായ ഉപ്പയും, മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്. മീത്തലെ ചമ്പാട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.

## Article Content

**ചമ്പാട്: **ചമ്പാട് ജംഗ്ഷനിൽ വാഹനാപകടം , ആക്ടീവ സ്കൂട്ടർ നാഷണൽ പെർമിറ്റ് ലോറിക്കടിയിൽ, ചെണ്ടയാട് സ്വദേശികളായ ഉപ്പയും, മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്. മീത്തലെ ചമ്പാട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.

കതിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന KL 07 CA 6759 നമ്പർ നാഷണൽ പെർമിറ്റ് ലോറിക്കിടയിൽ കൂരാറയിലേക്ക് പോകുകയായിരുന്ന KL 58 T 1250 നമ്പർ സ്കൂട്ടർ പെടുകയായിരുന്നു.

ചെണ്ടയാട് സ്വദേശികളും സ്കൂട്ടർ യാത്രക്കാരുമായ അബ്ദുള്ള, മകൻ സയാൻ എന്നിവർ ചാടി മാറിയതുകൊണ്ട് മാത്രം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ലോറി വളഞ്ഞ് വരുമ്പോൾ പിന്നിലാണ് അപകടമുണ്ടായത്.

ഏറെ പണിപ്പെട്ട് ലോറിയുടെ ടയർ അഴിച്ചുമാറ്റിയാണ് സ്കൂട്ടർ ലോറിക്കടിയിൽ നിന്നും പുറത്തെടുത്തത്. സ്കൂട്ടർ പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/134372/accident-at-champat-junctionactiva-scooter-national-permit-under-the-lorry-father-and-son-both-natives-of-chendiadu-escaped-head-on)