---
title: "#case | ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ തട്ടിയെടുത്തു ; കണ്ണൂർ സ്വദേശിക്കെതിരെ കേസ്"
english_title: "#Extorted 5 lakh #rupees by #saying that he would be a #partner in the business #Case against #native of #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/134322/extorted-5-lakh-rupees-by-saying-that-he-would-be-a-partner-in-the-business-case-against-native-of-kannur"
published_at: "2023-07-28T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c34754ee978_Untitled-1_copy.jpg"
keywords: []
---

# #case | ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ തട്ടിയെടുത്തു ; കണ്ണൂർ സ്വദേശിക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ:** അഗ്രിഫാം ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കണ്ണപുരം സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കണ്ണൂർ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. അഗ്രോണമി ഫാം ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചെയർമാനായ പി.കെ. ലത്തുഫുദ്ദീനെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ:** അഗ്രിഫാം ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കണ്ണപുരം സ്വദേശിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കണ്ണൂർ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. അഗ്രോണമി ഫാം ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചെയർമാനായ പി.കെ. ലത്തുഫുദ്ദീനെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.

കണ്ണപുരം ചൈനാക്ലേ റോഡിലെ വൈഷ്ണവത്തിൽ കെ.പി. വിദ്യാധരന്റെ പരാതിയിലാണ് കേസ്. 2018ൽ കമ്പനിയിൽ പാർട്ണർഷിപ്പ് നൽകാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയശേഷം നാളിതുവരെയായി അഗ്രി ഫാം തുടങ്ങുകയോ പണം തിരിച്ചുനൽകുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാധരൻ കോടതിയെ സമീപിക്കുക യായിരുന്നു കോടതി നിർദേശപ്രകാര മാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/134322/extorted-5-lakh-rupees-by-saying-that-he-would-be-a-partner-in-the-business-case-against-native-of-kannur)