---
title: "#accident|ന്യൂമാഹി ഹുസൈൻ മൊട്ടയിൽ വാഹനാപകടം ;സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്"
english_title: "Car accident in Neumahi Hussain Mota; Scooter passenger seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/134165/car-accident-in-neumahi-hussain-mota-scooter-passenger-seriously-injured"
published_at: "2023-07-27T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c24cbf36868_Untitled-2_copy.jpg"
keywords: []
---

# #accident|ന്യൂമാഹി ഹുസൈൻ മൊട്ടയിൽ വാഹനാപകടം ;സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

> **Lead Summary:** **തലശ്ശേരി : ** ന്യൂമാഹി ഹുസൈൻ മൊട്ടയ്ക്ക് താഴെ മാതൃക ബസ് സ്റ്റോപ്പിന് സമീപം വാഹനാപകടം. അപകടത്തിൽ ഹുസ്സൻ മൊട്ട സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പകൽ ഒരു മണിയോടെയാണ് സ്കൂട്ടർ യാത്രക്കാരനെ ബസ് ഇടിച്ചത്.

## Article Content

**തലശ്ശേരി : ** ന്യൂമാഹി ഹുസൈൻ മൊട്ടയ്ക്ക് താഴെ മാതൃക ബസ് സ്റ്റോപ്പിന് സമീപം വാഹനാപകടം. അപകടത്തിൽ ഹുസ്സൻ മൊട്ട സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പകൽ ഒരു മണിയോടെയാണ് സ്കൂട്ടർ യാത്രക്കാരനെ ബസ് ഇടിച്ചത്.

കോഴിക്കോട് - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന റിങ്കു എന്ന ബസ്സിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്വകാര്യബസ്സുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാൻ ഈ നാട്ടിൽ നിയമസംവിധാനമുണ്ടാകണ മെന്നും നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/134165/car-accident-in-neumahi-hussain-mota-scooter-passenger-seriously-injured)