---
title: "#pjayarajan|ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ : പി.ജയരാജൻ"
english_title: "If you lay your hands on Shamsir, the position of youth morchas in the mortuary : P. Jayarajan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/134108/if-you-lay-your-hands-on-shamsir-the-position-of-youth-morchas-in-the-mortuary-p-jayarajan"
published_at: "2023-07-27T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c221c862ed1_Untitled-11_copy.jpg"
keywords: []
---

# #pjayarajan|ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ : പി.ജയരാജൻ

> **Lead Summary:** ഷംസീറിന് നേരെ ഭീഷണി മുഴക്കുകയാണ് യുവമോർച്ച. പോപ്പുലർ ഫ്രണ്ട് ജോസഫ് മാഷിൻ്റെ കൈ വെട്ടിയത് പോലെ ഷംസീറിന് അനുഭവമുണ്ടാകാതിരിക്കട്ടെ എന്നാണ് യുവമോർച്ച നേതാവ് പ്രസംഗിച്ചത്.

## Article Content

ഷംസീറിന് നേരെ ഭീഷണി മുഴക്കുകയാണ് യുവമോർച്ച. പോപ്പുലർ ഫ്രണ്ട് ജോസഫ് മാഷിൻ്റെ കൈ വെട്ടിയത് പോലെ ഷംസീറിന് അനുഭവമുണ്ടാകാതിരിക്കട്ടെ എന്നാണ് യുവമോർച്ച നേതാവ് പ്രസംഗിച്ചത്.

ഷംസീറിന് നേരെ കൈയ്യുയർത്തിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നും പി.ജയരാജൻ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയിൽ സ്പീക്കർ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിർവഹിക്കുന്നത്.

രാഷ്ട്ര വിരുദ്ധ കാര്യങ്ങൾ ആരാണ് ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും പി.ജെ പറഞ്ഞു. മണിപ്പൂരിനെ രക്ഷിക്കുക, ബിജെപി നിസ്സംഗത വെടിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ തലശേരിയിൽ നടന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി ജയരാജൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/134108/if-you-lay-your-hands-on-shamsir-the-position-of-youth-morchas-in-the-mortuary-p-jayarajan)