---
title: "#MKBhaskaran|എം കുഞ്ഞിരാമൻ മാസ്റ്റർ പൊതു പ്രവർത്തനം  ജീവിതചര്യയാക്കിയ സോഷ്യലിസ്റ്റ്: എം കെ ഭാസ്കരൻ"
english_title: "#M. Kunhiraman Master #Socialist who made #public action his life's work #MK Bhaskaran"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/134088/m-kunhiraman-master-socialist-who-made-public-action-his-lifes-work-mk-bhaskaran"
published_at: "2023-07-27T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c216e094e80_Untitled-8_copy.jpg"
keywords: []
---

# #MKBhaskaran|എം കുഞ്ഞിരാമൻ മാസ്റ്റർ പൊതു പ്രവർത്തനം  ജീവിതചര്യയാക്കിയ സോഷ്യലിസ്റ്റ്: എം കെ ഭാസ്കരൻ

> **Lead Summary:** ** **പൊതുപ്രവർത്തനം ജീവിതചര്യയാക്കിയ ഉത്തമ സോഷ്യലിസ്റ്റ് ആയിരുന്നു എം കുഞ്ഞിരാമൻ മാസ്റ്ററെന്ന് എൽ ജെ ഡി സംസ്ഥാന ജന: സിക്രട്ടറി എം കെ ഭാസ്കരൻ. സോഷ്യലിസ്റ്റ് നേതാവും ജനതാദൾ ജില്ലാ വൈ: പ്രസിഡൻ്റുമായിരുന്ന എം കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ യോഗം പുറമേരി കിസാൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

** **പൊതുപ്രവർത്തനം ജീവിതചര്യയാക്കിയ ഉത്തമ സോഷ്യലിസ്റ്റ് ആയിരുന്നു എം കുഞ്ഞിരാമൻ മാസ്റ്ററെന്ന് എൽ ജെ ഡി സംസ്ഥാന ജന: സിക്രട്ടറി എം കെ ഭാസ്കരൻ. സോഷ്യലിസ്റ്റ് നേതാവും ജനതാദൾ ജില്ലാ വൈ: പ്രസിഡൻ്റുമായിരുന്ന എം കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ യോഗം പുറമേരി കിസാൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാദാപുരത്തിൻ്റെ രാഷ്ട്രിയ ചരിത്രത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ എന്നും മറക്കാൻ പറ്റാത്ത നേതാവായി അടയാളപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇ കെ സജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ ജെ ഡി ജില്ലാ സിക്രട്ടറി പി പി രാജൻ, വത്സരാജ് മണലാട്ട്, കെ വി നാസർ, രവീന്ദ്രൻ പാച്ചാക്കര, ടി കെ ബാലൻ, വള്ളിൽ പ്രജീഷ്, അമൽ കോമത്ത്, രാജി പറമ്പത്ത്, സജിനി കെ പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/134088/m-kunhiraman-master-socialist-who-made-public-action-his-lifes-work-mk-bhaskaran)