---
title: "#accident|പാനൂരിനടുത്ത്  കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ; കാറോടിച്ച  അമ്മയും, കൂടെയുണ്ടായ  കുട്ടിയും  രക്ഷപ്പെട്ടത് തലനാരിഴക്ക്."
english_title: "The #car lost #control and #overturned near #Panoor The #mother who was #driving the #car and the #child who was with her #escaped #unhurt."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133947/the-car-lost-control-and-overturned-near-panur-the-mother-who-was-driving-the-car-and-the-child-who-was-with-her-escaped-unhurt"
published_at: "2023-07-26T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c12f1c06180_Untitled-3_copy.jpg"
keywords: []
---

# #accident|പാനൂരിനടുത്ത്  കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ; കാറോടിച്ച  അമ്മയും, കൂടെയുണ്ടായ  കുട്ടിയും  രക്ഷപ്പെട്ടത് തലനാരിഴക്ക്.

> **Lead Summary:** **പാനൂർ : ** പാനൂരിനടുത്ത് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു , കാറോടിച്ച അമ്മയും, കൂടെയുണ്ടായ കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴക്ക്. പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ ഇന്ന് വൈകീട്ടാണ് കൂത്ത് പറമ്പിലേക്ക് വരികയായിരുന്ന KL 42 Q 2360 ഹോണ്ട വെർണ കാർ തലകീഴായി നിയന്ത്രണം വിട്ട് മറിഞ്ഞത്.

## Article Content

**പാനൂർ : ** പാനൂരിനടുത്ത് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു , കാറോടിച്ച അമ്മയും, കൂടെയുണ്ടായ കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴക്ക്. പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ ഇന്ന് വൈകീട്ടാണ് കൂത്ത് പറമ്പിലേക്ക് വരികയായിരുന്ന KL 42 Q 2360 ഹോണ്ട വെർണ കാർ തലകീഴായി നിയന്ത്രണം വിട്ട് മറിഞ്ഞത്.

പരിസര പ്രദേശത്തുള്ള സ്ത്രീയാണ് കാർ ഓടിച്ചത്. പിറകിലെ സീറ്റിൽ ഉണ്ടായിരുന്ന കുട്ടി വെള്ളം ചോദിച്ചപ്പോൾ എടുത്തുകൊടുക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. മുന്നിൽ പോവുകയായിരുന്ന എയ്സർ വണ്ടിയിലിടിച്ച് കാർ സമീപത്തെ മതിലിലും മരത്തിലും ഇടിച്ച് മറിയുകയായിരുന്നു.

ഇരുവരും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വിവരമറിഞ്ഞ് കൺട്രോൾ റൂം എസ്.ഐ സുനിൽ കുമാർ പൊയിൽ, ഡ്രൈവർ ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി. ഏറെ നേരം റോഡിൽ ഗതാഗത സ്തംഭനമുണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133947/the-car-lost-control-and-overturned-near-panur-the-mother-who-was-driving-the-car-and-the-child-who-was-with-her-escaped-unhurt)