---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൻ്റെയും മലബാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും നേതൃത്വത്തിൽ ആരോഗ്യ സാക്ഷരതാ പദ്ധതി 2023 ന് തുടക്കമായി."
english_title: "Health Literacy Project 2023 has been started under the leadership of Pannianur Gram Panchayat and Malabar Cancer Institute."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133877/health-literacy-project-2023-has-been-started-under-the-leadership-of-pannianur-gram-panchayat-and-malabar-cancer-institute"
published_at: "2023-07-26T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0f1668ef16_Untitled-12_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൻ്റെയും മലബാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും നേതൃത്വത്തിൽ ആരോഗ്യ സാക്ഷരതാ പദ്ധതി 2023 ന് തുടക്കമായി.

> **Lead Summary:** **പന്ന്യന്നൂർ: ** പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൻ്റെയും മലബാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും നേതൃത്വത്തിൽ ആരോഗ്യ സാക്ഷരതാ പദ്ധതി 2023 ന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി 1000 ക്ലാസുകൾ, പരിശീലനങ്ങൾ, ആരോഗ്യ പരിശോധനകൾ, ഗൃഹ സമ്പർക്ക പരിപാടി, സർവേ എന്നിവ നടക്കും.

## Article Content

**പന്ന്യന്നൂർ: ** പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൻ്റെയും മലബാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും നേതൃത്വത്തിൽ ആരോഗ്യ സാക്ഷരതാ പദ്ധതി 2023 ന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി 1000 ക്ലാസുകൾ, പരിശീലനങ്ങൾ, ആരോഗ്യ പരിശോധനകൾ, ഗൃഹ സമ്പർക്ക പരിപാടി, സർവേ എന്നിവ നടക്കും.

പഞ്ചായത്ത് തല പരിശീലന ക്ലാസിൻ്റെ ഉദ്ഘാടനം ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ മലബാർ ക്യാൻസർ സെൻ്ററിലെ ഡോ.എ.പി നീതു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസി.സി.കെ അശോകൻ പദ്ധതി വിശദീകരിച്ചു.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എംവി ബീന അധ്യക്ഷയായി. ക്യാൻസർ സെൻ്ററിലെ ഡോക്ടർ മാരായ കെ.ഇ ശരത്ത്, സിസ്റ്റർ സജിത എന്നിവർ സംസാരിച്ചു. ജെ. ഇന്ദിര സ്വാഗതവും, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133877/health-literacy-project-2023-has-been-started-under-the-leadership-of-pannianur-gram-panchayat-and-malabar-cancer-institute)